Friday, September 14, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

ബീഹാര്‍ സ്വദേശി വിജയ്‌ രാജിനെ തേടി ബന്ധുക്കള്‍ എത്തി

എടത്വാ: ബീഹാറില്‍ നിന്ന്‌ കാണാതായ വിജയ്‌ രാജിനെ(55) തേടി ബന്ധുക്കള്‍ ആനപ്രമ്പാല്‍ സ്‌നേഹഭവനില്‍ എത്തി.
ആറു വര്‍ഷമായി സ്‌നേഹഭവനിലെ അന്തേവാസിയായി കഴിഞ്ഞിരുന്ന വിജയ്‌ ആനപ്രമ്പാല്‍ ക്ഷേത്ര ജങ്‌ഷനില്‍ പ്രാകൃത വേഷത്തില്‍ അവശനായി കിടക്കുന്നത്‌ കണ്ട്‌ സ്‌നേഹഭവന്‍ സെക്രട്ടറിയായ ജോണിക്കുട്ടി തുരുത്തേലിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ജോണിക്കുട്ടി സ്‌ഥലത്തെത്തി വിജയ്‌ സ്‌നേഹഭവനിലേക്ക്‌ കൂട്ടികൊണ്ടുപോയി.
ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ നേഹഭവന്‍ സന്ദര്‍ശിക്കാനെത്തിയ തിരുവനന്ദപുരം ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അംഗം ഫാ: ജോര്‍ജ്‌ ജോഷ്വയും, വടക്കേ ഇന്ത്യക്കാരനായ സോഷ്യല്‍ വര്‍ക്കര്‍ മഹേഷും വിജയ്‌ രാജുമായി സംസാരിക്കുകയും നാടിനേക്കുറിച്ചും വീടിനെക്കുറിച്ചും ചോദിച്ച്‌ മനസ്സിലാക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍ ബീഹാര്‍ പോലീസുമായി ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്‌തു. പോലീസിന്റെ സഹായത്തോടെ സഹോദരനും ബന്ധുക്കളും എത്തിയാണ്‌ വിജയ്‌ രാജിനെ കൂട്ടികൊണ്ടു പോയത്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW