Sunday, November 18, 2018 Last Updated 20 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചത്‌ ക്രൂരത: ബി.ജെ.പി

എടത്വാ: കുട്ടനാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത്‌ ക്രൂരതയാണെന്ന്‌ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ പറഞ്ഞു.
ക്യാമ്പുകള്‍ മുന്നറിയിപ്പില്ലാതെ അവസാനിച്ചതിനെതിരെ എടത്വാ വില്ലേജോഫീസിന്‌ മുന്നില്‍ നടന്ന സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളില്‍ നിന്ന്‌ വെള്ളം ഒഴിഞ്ഞ്‌ പോകാത്ത സാഹചര്യത്തില്‍ ക്യാമ്പുകള്‍ അവസാനിപ്പിക്കരുതെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാതിരുന്നത്‌ നീതികരിക്കാനാവില്ലെന്നും ക്യാമ്പുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി എടത്വാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി മണിക്കുട്ടന്‍ ചേലേകാട്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമാരായ ലളിതാപുഷ്‌പന്‍, വി.ആര്‍. ബിനുകുമാര്‍, റ്റി.ജി. ഗോപകുമാര്‍, സജി കുമാര്‍, രാജേഷ്‌ കേശവന്‍, അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വില്ലേജോഫീസറുമായി നടന്ന ചര്‍ച്ചയില്‍ ക്യാമ്പുകള്‍ ഇന്ന്‌ തന്നെ പുന:രാരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സമരം അവസാനിപ്പിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW