Friday, September 14, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

നഗരസഭ: ഭരണപക്ഷത്ത്‌ തര്‍ക്കംരൂക്ഷം; സ്‌ഥിരംസമിതി അധ്യക്ഷ രാജിക്കത്ത്‌ നല്‍കി

ആലപ്പുഴ: നഗരസഭയിലെ സ്‌ഥാനമാറ്റം സംബന്ധിച്ച തര്‍ക്കം വിവാദമായിരിക്കേ ക്ഷേമകാര്യസ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷോളി സിദ്ധകുമാര്‍ അധ്യക്ഷ സ്‌ഥാനം ഒഴിയുന്നതായി കാണിച്ച്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തിന്‌ രാജികത്ത്‌ സമര്‍പ്പിച്ചു.
ചെയര്‍മാന്‍ സ്‌ഥാനമുള്‍പ്പടെ മാറുന്നത്‌ സംബന്ധിച്ച തര്‍ക്കം ഭരണകക്ഷിയായ യു.ഡി.എഫില്‍ രൂക്ഷമായിരിക്കെയാണ്‌ പാലസ്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ കൂടിയായ ഷോളി രാജികത്ത്‌ നല്‍കിയത്‌.
ഭരണം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍,ആരോഗ്യം, ക്ഷേമം, വികസന കാര്യം എന്നീ സ്‌ഥിരം സമിതി അധ്യക്ഷസ്‌ഥാനങ്ങളും ഒഴിയണമെന്ന്‌ ധാരണയുണ്ടായിരുന്നെന്നാണ്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഷോളിയല്ലാതെ മറ്റാരും രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിട്ടില്ല.
ചെയര്‍മാന്‍ സ്‌ഥാനം ആദ്യ മൂന്നു വര്‍ഷം തോമസ്‌ ജോസഫിനും തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഇല്ലിക്കല്‍ കുഞ്ഞുമോനും വൈസ്‌ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ആദ്യ രണ്ടര വര്‍ഷം മുസ്ലിം ലീഗിലെ ബീന കൊച്ചുബാവയ്‌ക്കും തുടര്‍ന്ന്‌ കോണ്‍ഗ്രസിലെ ഷോളി സിദ്ധകുമാറിനും, ആരോഗ്യസ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി അധ്യക്ഷ സ്‌ഥാനം ആദ്യ ടേമില്‍ കോണ്‍ഗ്രസിലെ ബി. മെഹബൂഹിനും പിന്നീട്‌ ലീഗിലെ എ.എ. റസാക്കിനും, വികസനകാര്യ അധ്യക്ഷ സ്‌ഥാനം ആദ്യം കോണ്‍ഗ്രസിലെ രാജു താന്നിക്കലിനും തുടര്‍ന്ന്‌ ബഷീര്‍ കോയാപറമ്പിലിനും നല്‍കുക എന്നിങ്ങനെ ധാരണയുണ്ടായിരുന്നതായാണ്‌ ഇവര്‍ പറയുന്നത്‌്.
എന്നാല്‍ സ്വതന്ത്രന്റെയടക്കം പിന്തുണയോടെ അധികാരത്തിലേറിയപ്പോള്‍ പൊതു സ്വീകരാര്യനെന്ന നിലയിലാണ്‌ തോമസ്‌ ജോസഫിനെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ പരിഗണിച്ചതെന്നും മറിച്ച്‌ ഒരു ധാരണയുമില്ലാതിരുന്നെന്നാണ്‌ മറുഭാഗം പറയുന്നത്‌.
ഭരണം അട്ടിമറിക്കാന്‍ മുസ്ലീംലീഗ്‌ ഒരു വിഭാഗത്തെ സ്വാധീനിച്ച്‌ നടത്തുന്ന നീക്കങ്ങളെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയിടപെട്ട്‌ കര്‍ക്കശമായി പ്രതിരോധിക്കണമെന്നും ഇതിനായി കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വത്തെയടക്കം സമീപിക്കുമെന്നും ഇവര്‍ പറയുന്നു.
രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ബീന കൊച്ചുബാവ വൈസ്‌ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജി വച്ചിരുന്നു. പാര്‍ട്ടി നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസിലെ ബി. മെഹബൂബ്‌ സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനം ഒഴിയാന്‍ തയാറാകുന്നില്ലെന്നാണ്‌് ഒരു വിഭാഗത്തിന്റെ ആരോപണം.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW