Tuesday, November 13, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

മലവെള്ളപ്പാച്ചില്‍: ആശങ്ക ഒഴിയുന്നു

uploads/news/2018/08/240635/2.jpg

പെരുമ്പാവൂര്‍: മല വെള്ളപ്പാച്ചിലായി വന്ന പെരിയാര്‍ തീരത്തെ പെരുമ്പാവൂര്‍ക്കാരുടെ ആശങ്ക ഒഴിയുന്നു. എന്നാലും കൃഷി നാശമുള്‍പ്പെടെ ലക്ഷങ്ങളാണ്‌ നഷ്‌ടം. ഇടമലയാര്‍ അണക്കെട്ട്‌ കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ അന്നുതന്നെ തുടര്‍ച്ചയായ മഴയായിരുന്നതിനാല്‍ മണിക്കൂറുകള്‍ക്കൊണ്ട്‌ പെരിയാര്‍ തീരത്ത്‌ വെള്ളമുയര്‍ന്നത്‌ വന്‍ നാശമണുണ്ടാക്കിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നപ്പോള്‍ മഴ മാറിനിന്നതിനാലും കടലിലെ വേലിയിറക്കവും മൂലം വന്‍ പിപത്താണ്‌ ഒഴിഞ്ഞത്‌. കൂടാതെ മണല്‍ വാരി പുഴ താഴ്‌ന്നതും വെള്ളം പുഴക്ക്‌ ഉള്‍ക്കൊള്ളാനായെന്നും പറയുന്നു.
വെള്ളിയാഴ്‌ച്ച രാവിലെ മുതല്‍ പെരിയാര്‍ നിറഞ്ഞൊഴുകുമെന്ന്‌ കരുതി അധികൃതര്‍ മുന്നൊരുക്കുങ്ങള്‍ നടത്തിയിരുന്നെങ്കിലും ജനം പേടിച്ചപ്പോലെ വെള്ളം കയറിയില്ല. കഴിഞ്ഞ ദിവസം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്‌ അഞ്ച്‌ അടിയോളം വെള്ളം താഴ്‌ന്നിരുന്നെങ്കിലും പിന്നീട്‌ ഒരടി മാത്രമാണ്‌ ഇന്നലെ പെരിയാറില്‍ വെള്ളം കൂടിയത്‌ തുടര്‍ന്ന്‌ വെള്ളം രാത്രിയോടെ താഴ്‌ന്നു തുടങ്ങിയിരുന്നു. 25വര്‍ഷം മുമ്പ്‌ ചിലയിടങ്ങളില്‍ മാത്രം 10അടിയോളം താഴ്‌ചയുണ്ടായിരുന്ന പെരിയാര്‍ പുഴയുടെ ആഴം തുടര്‍ന്നുള്ള 15 വര്‍ഷത്തെ മണല്‍ വാരലില്‍ 25അടിയോളമാണ്‌ താഴ്‌ന്നിരുന്നത്‌. കോടനാട്‌, മലയാറ്റൂര്‍, കാലടി, വല്ലം, മുടിക്കല്‍, മഞ്ഞപ്പെട്ടി, മാറംമ്പിള്ളി, തോട്ടുമുഖം, ആലുവ തുടങ്ങിയ ഭാഗങ്ങളിലായിരുന്നു മണലെയുപ്പ്‌. ഇതേ സമയം നിരവധി പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ജനങ്ങള്‍ ഇന്നലെ രാത്രിയോടെ വീടുകളിലേക്ക്‌ മടങ്ങി തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം പോങ്ങിയതിനെ തുടര്‍ന്ന്‌ വ്യാപകമായ കൃഷിനാശമാണ്‌ പെരുമ്പാവൂര്‍ മേഖലയില്‍ ഉണ്ടായത്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW