Tuesday, November 13, 2018 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

ദുരിതം ഒഴിയാതെ പെരിയാര്‍ തീരദേശവാസികള്‍

uploads/news/2018/08/240634/1.jpg

നേര്യമംഗലം: കഴിഞ്ഞരാത്രി മുതല്‍ മഴയ്‌ക്ക് നേരിയ തോതില്‍ ശമനം വന്നെങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക്‌ ദുരിതം കുറയുന്നില്ല.
ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ ആശങ്കയിലായെങ്കിലും പിന്നീട്‌ ഇതുമായി പൊരുത്തപ്പെടുകയായിരുന്നു. തീരത്തുള്ള ചില കുടുംബങ്ങള്‍ക്ക്‌ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറേണ്ടി വന്നു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഇപ്പോഴും ഉയര്‍ത്തിയ നിലയിലാണെങ്കിലും പെരിയാറ്റില്‍ ജലനിരപ്പ്‌ താഴ്‌ന്ന നിലയിലാണ്‌. ഷട്ടര്‍ തുറന്നപ്പോള്‍ രൗദ്രമായിയെത്തിയ പെരിയാര്‍ തീരങ്ങളെ വിഴുങ്ങിയാണ്‌ താഴേക്ക്‌ എത്തിയത്‌. പെരിയാറിന്റെ തീരം മുഴുവന്‍ വന്‍തോതില്‍ ചെളി അടിഞ്ഞിരിക്കുകയാണ്‌. ചില വീടുകളുടെ മുറ്റത്തും കൃഷിസ്‌ഥലങ്ങളിലും വ്യാപകമായി ചെളിക്കുമ്പാരമാണ്‌.
പെരിയാറിലെ പ്രകൃതിദത്തമായ തുരുത്തുകള്‍ വെളളപാച്ചിലില്‍ ഒലിച്ചുപോയി. ഹെക്‌ടര്‍ കണക്കിനു കൃഷിയിടമാണ്‌ ചെളി കയറികിടക്കുന്നത്‌. കിണറുകളില്‍ ചെളി കയറിയതു മൂലം കുടിവെള്ളവും മുട്ടിയിരിക്കുകയാണ്‌. പെരിയാറ്റില്‍ ചെളിയുടെ അളവ്‌ ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പെരിയാര്‍ തീരത്തുള്ള പമ്പുഹൗസുകളുടെ പ്രവര്‍ത്തനവും നിലച്ചു. ശുദ്ധജല വിതരണം പുന:രാരംഭിക്കണമെങ്കില്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരും. ജനങ്ങളുടെ ദുരിതം മുന്‍നിര്‍ത്തി അവധിയായിട്ടും ഇന്നലെ ആരോഗ്യവകുപ്പ്‌, റവന്യു, പോലീസ്‌, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ ദുരിതമനുഭവിക്കുന്ന പെരിയാറിന്റെ തീരത്തുള്ളവരെ നേരിട്ട്‌ കണ്ട്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി.
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥര്‍ വെള്ളം കയറിയ കിണറുകളില്‍ ക്ലോറിന്‍ തളിക്കുകയും ജനങ്ങളെ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ബോധവത്‌കരണവും നടത്തി. വെള്ളംകയറി മൂടിപ്പോയ കിണറുകളിലെ ചെളി കോരി വൃത്തിയാക്കിയാലേ വെള്ളം ഉപയോഗിക്കാന്‍ കഴിയൂ ഇനിയും. ഇത്തരം അവസ്‌ഥ ഉണ്ടാവരുതെന്ന പ്രാര്‍ഥനയാണ്‌ തീരവാസികള്‍ക്ക്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW