Friday, November 16, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

ഡാമുകള്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണി വെള്ളിവെളിച്ചം സംവാദം സംഘടിപ്പിച്ചു

അങ്കമാലി:- മൂക്കന്നൂര്‍ വിജ്‌ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തില്‍ വെള്ളിവെളിച്ചം പ്രതിവാര പ്രോഗ്രാമിന്റെ ഭാഗമായി പെരിയാറിലേയും ചാലക്കുടിയാറിലേയും ഡാമുകള്‍ നദീതടങ്ങളിലെ ജനങ്ങള്‍ക്ക്‌ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി എന്ന വിഷയത്തെക്കുറിച്ച്‌ സംവാദം സംഘടിപ്പിച്ചു. സംസ്‌ഥാന നദീസംരക്ഷണ ബോര്‍ഡ്‌ ഉപദേശക സമിതിയംഗം എം.പി. പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈദ്യുതി ബോര്‍ഡ്‌ ഡാം സുരക്ഷ വിഭാഗം റിട്ടയേര്‍ഡ്‌ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി.എം. ഇട്ടൂപ്പ്‌ പ്രബന്ധം അവതരിപ്പിച്ചു. പെരിയാറിലേയും ചാലക്കുടിയാറിലേയും ഡാമുകള്‍ നദീതടങ്ങളിലെ ജനങ്ങള്‍ക്ക്‌ യാതൊരുവിധ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും മഴവെള്ളത്തിന്റെ ബഹിര്‍ഗമന മാര്‍ണ്മങ്ങളില്‍ മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള നിര്‍മ്മിതികളാണ്‌ യഥാര്‍ത്ഥത്തില്‍ ഭീഷണി ഉയര്‍ത്തുന്നതെന്നും പി.എം. ഇട്ടൂപ്പ്‌ അഭിപ്രായപ്പെട്ടു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു. വിജ്‌ഞാനമിത്ര സംവാദവേദി പ്രസിഡന്റ്‌ ടി.എം. വര്‍ഗീസ്‌, സെക്രട്ടറി പി.ഡി. ജോര്‍ജ്‌ജ്, പഞ്ചായത്ത്‌ മെമ്പര്‍മാരായ എ. സി. പൗലോസ്‌, പി.കെ. ബാലകൃഷ്‌ണന്‍, വി. പത്മനാഭന്‍, പി. എല്‍. ഡേവീസ്‌, എം. ഒ. വര്‍ണ്മീസ്‌, പി.പി. ജോസ്‌, എ.എസ്‌. സുബ്രഹ്‌മണ്യന്‍, എം.ഒ. തോമസ്‌, പി.ജെ.മാത്യു, എം.പി. സഹദേവന്‍, സാബു വടക്കുഞ്ചേരി, കെ.ടി. വര്‍ണ്മീസ്‌, ഷാജു മാടശ്ശേരി, അരുണ്‍ ചാക്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ച്ചയായി ഇരുപത്തിനാലാമത്തെ സംവാദമാണ്‌ ഇപ്രാവശ്യം നടന്നത്‌. മൂക്കന്നൂരിലെ വിദ്യാഭ്യാസ സാമൂഹ്യ, രാഷ്ര്‌ടീയ പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ വിജ്‌ഞാനമിത്ര സംവാദവേദി.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW