Wednesday, November 21, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

പ്രകൃതി ക്ഷോഭത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടുകള്‍ പുന: സ്‌ഥാപിച്ചു നല്‍കണം: അനൂപ്‌ ജേക്കബ്‌

ആലുവ: സംസ്‌ഥാനത്ത്‌ അനുഭവപ്പെട്ട പ്രകൃതി ക്ഷോഭത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവ പുനസ്‌ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്‌) ലീഡര്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ പറഞ്ഞു.
യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌) സംസ്‌ഥാന നേതൃത്വ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നദ്ദേഹം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജേലി നല്‍ കണമെന്നും, ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ അടിയിന്തര ധനസഹായം നല്‍ കണമെന്നും അനൂപ്‌ ജേക്കബ്‌ ആവശ്യ്‌പ്പെട്ടു.
പ്രകൃതി ദുരന്തത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ യു.ഡി.എഫ്‌ പിന്തുണയ്‌ക്കുമെന്നും അനൂപ്‌ ജേക്കബ്‌ കൂട്ടിച്ചേര്‍ത്തു. യൂത്ത്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ പ്രേംസണ്‍ മാഞ്ഞമാറ്റം അദ്ധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്‌) സംസ്‌ഥാന വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ജോസഫ്‌, കെ.ആര്‍.ഗിരിജന്‍, വിന്‍സെന്റ്‌ ജോസഫ്‌, യൂത്ത്‌ ഫ്രണ്ട്‌ സംസ്‌ഥാന സെക്രട്ടറിമാരായ പ്രിന്‍സ്‌ വെള്ളറയ്‌ക്കല്‍, ജോമോന്‍ കുന്നുപുറം, മണ്‍സൂര്‍ പാലയം പറമ്പില്‍., സെ്‌റ്റലിന്‍ പുല്ലംങ്കോട്ട്‌, സാജന്‍ ജോസഫ്‌, ഡൊമിനിക്‌ കാവുങ്കല്‍, എന്‍.കെ.യഹിയ, ഡെന്നീസ്‌ മാണി, വിന്‍ സെന്റ്‌ ജോസഫ്‌, നവീന്‍ സെബാസ്‌റ്റ്യന്‍, പ്രസാദ്‌ പാറയ്‌ക്കല്‍, ജയേന്ദ്രന്‍ പാറശ്ശാല, ജോണി പുതിയേടം, രാജീവ്‌ പ്രതീക്ഷ, സിഗില്‍ ലാല്‍, സമീര്‍ പുളിക്കല്‍, ബാബു കണ്ണൂര്‍, ജസ്‌റ്റിന്‍ ദേവസി, ജിന്‍സ്‌ ജോര്‍ജ്‌ജ്, ഷിബു തോമസ്‌, സാന്‍ ജോ ജോസ്‌, ഡയസ്സ്‌ ജോര്‍ജ്‌ജ്, സന്തോഷ്‌ ജോണ്‍, ജോജി പുളിക്കല്‍, നിഥിന്‍ സിബി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW