Friday, September 14, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

പെരിയാറിലെ ജലനിരപ്പ്‌ ഉയരാതിരുന്നത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമേകി

ആലുവ: ഇടുക്കി ഡാമിലെ ഷട്ടറുകള്‍ എല്ലാം തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ്‌ ഉയരാതിരുന്നത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമായി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട്‌ അണക്കെട്ടുകള്‍ തുറന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും വെള്ളം ചെറുതോണിയിലെ അഞ്ച്‌ ഷട്ടറുകളുംതുറന്നപ്പോഴും ഉണ്ടായില്ല. ഇന്നലെ വൈകിട്ടായപ്പോഴേക്കും നേരത്തെ ഉണ്ടായിരുന്ന വെള്ളത്തില്‍ നിന്നും മൂന്നടിയോളം കുറയുകയും ചെയ്‌തു.ഇടമലയാറും ഭൂതത്താന്‍കെട്ടും തുറന്നപ്പോള്‍ ഉയര്‍ന്ന വെള്ളം പിന്നീട്‌ നാല്‌ അടിയോളം താഴ്‌ന്നിരുന്നു. ചെറുതോണി അണക്കെട്ട്‌ തുറന്ന ഉടന്‍ ഭൂതത്താന്‍കെട്ടും ഇടമലയാറും അടച്ചു. ചെറുതോണിയിലെ വെള്ളം ആലുവയിലേക്ക്‌ ഒഴുകിയെത്തുന്നതിന്‌ മുമ്പേ നാലടിയോളം വെള്ളം താഴ്‌ന്നിരുന്നു. ജില്ലയില്‍ മഴയ്‌ക്ക് ശമനമുണ്ടായതും ജലനിരപ്പ്‌ താഴാന്‍ കാരണമായി. കൂടുതല്‍ ഷട്ടറുകള്‍ തുറന്നപ്പോള്‍ നാല്‌ അടി താഴ്‌ന്ന സ്‌ഥാനത്ത്‌ നിന്നും വെള്ളിയാഴ്‌ച്ച രാത്രിയോടെ രണ്ടടിയുടെ ഉയര്‍ച്ച ഉണ്ടായെങ്കിലും ഇന്നലെ പകല്‍ വീണ്ടും താഴ്‌ന്നു. യഥാര്‍ത്ഥത്തില്‍ ഇടമലയാറും ഭൂതത്താന്‍കെട്ടും തുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആശ്വാസമാണ്‌ ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്‌.
ആശങ്കപ്പെടാനില്ലെന്ന്‌ മന്ത്രിമാരും ജില്ലാ ഭരണകൂടവും ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കുമ്പോഴും സുരക്ഷ ക്രമീകരണങ്ങള്‍ക്കായി കൂടുതല്‍ സംഘം ആലുവയിലേക്കെത്തിയതാണ്‌ ജനങ്ങളില്‍ ആശങ്കക്ക്‌ സൃഷ്‌ടിച്ചത്‌. എന്‍.ഡി.ആര്‍.എഫ്‌, നേവി, കോസ്‌റ്റ് ഗാര്‍ഡ്‌, ആര്‍മി എന്നിവയെല്ലാം സ്‌ഥലത്ത്‌ സജ്‌ജമാണ്‌. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ ജില്ലാ കളക്‌ടര്‍മാരായ എ.പി. മുഹമ്മദ്‌ ഹനീഷ്‌, രാജമാണിക്യം എന്നിവരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ തന്നെ രാജമാണിക്യം മണപ്പുറത്തെത്തി ചുമതല ഏറ്റെടുത്തു. റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി രാഹുല്‍ ആര്‍. നാര്‍, ഡി.വൈ.എസ്‌.പി എന്‍.ആര്‍. ജയരാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സംഘവും ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW