Friday, September 14, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

വീടും സ്‌ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ നല്‍കുമെന്ന്‌ മുഖ്യമന്ത്രി

ആലുവ: പ്രളയക്കെടുതിയില്‍ വീടും സ്‌ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പത്ത്‌ ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീട്‌ മാത്രം നഷ്‌ടമായവര്‍ക്ക്‌ പുതിയ വീട്‌ നിര്‍മ്മിക്കാനായി നാല്‌ ലക്ഷം രൂപ അനുവദിച്ചു. ആവാസ യോഗ്യമല്ലാത്ത സ്‌ഥലമാണെങ്കില്‍ പുതിയ സ്‌ഥലം വാങ്ങാന്‍ ആറ്‌ ലക്ഷം രൂപ നല്‍കും. ലൈഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ വീട്‌ നിര്‍മ്മിക്കാനാവശ്യമായ സഹായം ലഭ്യമാക്കുന്നതെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തെ പ്രളയ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം ആലുവയില്‍ നടത്തിയ അവലോകന യോഗത്തിലാണ്‌ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നാല്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും.
കാലവര്‍ഷകെടുതിയില്‍ പരിക്ക്‌ പറ്റിയവര്‍ക്കും ആവശ്യമായ നഷ്‌ടപരിഹാരം അനുവദിക്കും. വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്‌ടമായവര്‍ക്ക്‌ അവ ലഭിക്കാന്‍ പ്രത്യേക അദാലത്ത്‌ നടത്തും. അതിവേഗം ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ലഭ്യമാക്കും. ഇതിനായി പ്രത്യേക ഫീസ്‌ ഈടാക്കുകയില്ല. പാഠപുസ്‌തകങ്ങള്‍ നഷ്‌ടമായ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ വെച്ച്‌ പുസ്‌തകങ്ങള്‍ വിതരണം ചെയ്യും. കര്‍ഷകരുടെ നഷ്‌ടപരിഹാര തുക ഉയര്‍ത്തിയിട്ടുണ്ട്‌. പുതിയ നിരക്കിലായിരിക്കും നഷ്‌ടപരിഹാരം നല്‍കുക. വീട്‌ ഉപേക്ഷിച്ച്‌ ക്യാമ്പിലെത്തിയവര്‍ക്ക്‌ തിരികെ വീട്ടിലേയ്‌ക്ക പോകുമ്പോള്‍ അടിയന്തിരമായി 3800 രൂപ ധനസഹായം നല്‍കും.
ശുദ്ധമായ കുടിവെള്ളം വെള്ളപ്പൊക്ക മേഖലകളില്‍ എത്തിക്കാന്‍ ജല അതോറിറ്റിയോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കാണ്‌ കുടിവെള്ളം വീടുകളില്‍ എത്തിക്കുന്നതിനായുള്ള ചുമതല. കിണറുകള്‍ ശാസ്‌ത്രീയമായി ക്ലോറിനേഷന്‍ ചെയ്‌തെന്ന്‌ ഉറപ്പിച്ച ശേഷമാണ്‌ ഉപയോഗിക്കേണ്ടത്‌.
അടഞ്ഞ്‌ പോയ തോടുകളും അരുവികളും തുറന്ന്‌ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കും. വെള്ളമിറങ്ങുന്ന സ്‌ഥലങ്ങളില്‍ പാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കും. പാമ്പു കടിയേല്‍ക്കാതെ സൂക്ഷിക്കണമെന്നും കടിയേല്‍ക്കുന്നവരുടെ ചികിത്സയ്‌ക്കായി മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലയിലെ എം.എല്‍.എ.മാര്‍, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ, റവന്യൂ വകുപ്പ്‌ സെക്രട്ടറി പി.എച്ച്‌. കുര്യന്‍, ജില്ല കലക്‌ടര്‍ മുഹമ്മദ്‌.വൈ. സഫീറുള്ള എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW