Friday, September 14, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവം : ആശങ്കയകന്ന്‌ ജനം

കാലടി: അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി താമസിപ്പിക്കപ്പെട്ടവര്‍ക്ക്‌ ആശങ്കയോഴിഞ്ഞ ദിനമായിരുന്നു ഇന്നലെ. കൂടുതല്‍ വെള്ളമെത്തുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ ശനിയാഴ്‌ച നേരം പുലര്‍ന്നതോടെ അല്‌പം ആശ്വാസത്തിലായി. ഇനിയും വെള്ളം എത്തിയാല്‍ മുഴവന്‍ നശിക്കുമെന്ന ഭയത്തിലാണിവര്‍ കഴിഞ്ഞിരുന്നത്‌. ബുധനാഴ്‌ച രാത്രിയോടെ പെരിയാറിലെ ജലനിരപ്പ്‌ താഴ്‌ന്നപ്പോള്‍ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന്‌ ശമനമായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ രണ്ടാം ദിവസം സജീവമാണ്‌. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചീട്ടുള്ള കാഞ്ഞൂര്‍ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍, കാഞ്ഞൂര്‍ സെന്റ്‌ സെബസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, മാണിക്കമംഗലം എന്‍.എസ്‌.എസ്‌. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പകളില്‍ പരാതികളില്ലാതെ രണ്ടാം ദിനവും കടന്നുപോയി. രണ്ടാമതും വെള്ളം കയറാതെയായതോടെ തങ്ങളുടെ വീടുകളിലേക്ക്‌ വളരെ പെട്ടെന്ന്‌ തിരിച്ചുപോകാമെന്ന പ്രതിക്ഷയിലാണ്‌ ഓരോ ക്യാമ്പുകളിലെയും ആളുകള്‍. നിരവധിയാളുകളും, സംഘടനകളും, സ്‌ഥാപനങ്ങളും സഹായഹസ്‌തങ്ങളുമായി ക്യാമ്പുകളില്‍ എത്തുന്നത്‌ ഇവിടെയുള്ള ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആസ്വാസമാകുന്നു.
കാഞ്ഞൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളി, കാഞ്ഞൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌, കാഞ്ഞൂര്‍ സഹകരണബാങ്ക്‌, കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക്‌ തുടങ്ങിയ സ്‌ഥാപനങ്ങള്‍ കാഞ്ഞൂരിലും, മാണിക്കമംഗലം എന്‍.എസ്‌.എസ്‌. കരയോഗം, മഹിളാസമാജം, മാണിക്കമംഗലം സെന്റ്‌ റോക്കീസ്‌ പള്ളി, കാലടി ഫാര്‍മേഴ്‌സ് ബാങ്ക്‌ എന്നിവ മാണിക്കമംഗലത്തുള്ള ക്യാമ്പിലും സഹായഹസ്‌തങ്ങളുമായി എത്തി.

എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവര്‍ കാഞ്ഞൂര്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂളിലെ ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. എല്ലാവര്‍ക്കും അദ്ദേഹം മധുരം വിതരണം ചെയ്‌തു. ഇന്നസെന്റ്‌ എം.പി., അന്‍വര്‍ സാദത്ത്‌ എം.എല്‍.എ., റോജി.എം.ജോണ്‍ എം.എല്‍.എ. എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ക്യാമ്പുകളിലെത്തി സജ്‌ജീകരണങ്ങള്‍ വിലയിരുത്താനെത്തുന്നത്‌ ക്യാമ്പംഗങ്ങള്‍ക്ക്‌ ആശ്വസമാകുന്നു.

കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്ങലിലെ മുപ്പത്തഞ്ചോളം വീടുകളിലാണ്‌ വെള്ളം കയറിയത്‌. തുറവുങ്കരയില്‍ നൂറില്‍ പരം വീടുകളിലും വെള്ളം കയറിരുന്നു. കാലടി പഞ്ചായത്തിലെ തോട്ടകം പ്രിയദര്‍ശിനി കോളനിയിലെ 12 കുടുംബങ്ങളെയും, ഒന്‍പതാം വാര്‍ഡിലെ ഒരുകുടുംബത്തെയും മാണിക്കമംഗലം എന്‍.എസ്‌.എസ്‌. സ്‌കൂളിലെ ക്യാമ്പിലും, ചെങ്ങലില്‍ നിന്നുള്ള നൂറോളം പേരെ ചെങ്ങല്‍ സെന്റ്‌ ജോസഫ്‌സ് സ്‌കൂളിലുള്ള ക്യാമ്പിലും, തുറവുങ്കരയിലെ ഇരുന്നൂറോളം പേരെ കാഞ്ഞൂര്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂള്‍ ക്യാമ്പിലുമാണ്‌ താമസിപ്പിച്ചീട്ടുള്ളത്‌.

വീടുകളിലേക്ക്‌ തിരിച്ചുചെന്നാല്‍ പഴയതുപോലെ കയറി താമസിക്കാനാകില്ല എന്നതാണ്‌ ക്യാമ്പംഗങ്ങളെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. കിണറുകളിലെല്ലാം വെള്ളം കയറി അഴക്കുനിറഞ്ഞുകിടക്കുന്നതിനാല്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകും. ഇതെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമെ ഇവിടങ്ങളില്‍ താമസിക്കാനാകു.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW