Wednesday, June 26, 2019 Last Updated 46 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.32 AM

ദുരിത നൊമ്പരങ്ങള്‍ ഒപ്പാന്‍ മുഖ്യമന്തിയും പ്രതിപക്ഷ നേതാവും

നെടുമ്പാശ്ശേരി: അണക്കെട്ടുകള്‍ തുറന്നതിന്റെ ദുരിത നൊമ്പരങ്ങളുമായി ചെങ്ങമനാട്‌ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമടങ്ങുന്ന ഉന്നത സംഘം സന്ദര്‍ശിച്ചു. ശനിയാഴ്‌ച ഉച്ചക്ക്‌ ശേഷമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, അന്‍വര്‍സാദത്ത്‌ എം.എല്‍.എ, ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌.കുര്യന്‍, ജില്ല കലക്‌ടര്‍ കെ.മുഹമ്മദ്‌.വൈ.സഫീറുല്ല തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തിയത്‌. ജലവിതാനം ഉയര്‍ന്ന്‌ നാശം സംഭവിച്ചവരുടെ വീടുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്യമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി. അടിയന്തിര സാഹചര്യത്തിലാണ്‌ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നത്‌. ഇത്‌ മൂലം സംസ്‌ഥാനത്ത്‌ കനത്ത നാശം സംഭവിച്ചിട്ടുള്ളതായും, അതില്‍ നാം എല്ലാവരും തുല്യ ദു:ഖിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ദുരിതങ്ങളും പ്രത്വേകം വിലയിരുത്തി ആവശ്യമായ സഹായ, പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിത നടപടി സ്വീകരിച്ചിട്ടുള്ളതായും ക്യാമ്പില്‍ കഴിയുന്നവരെ മുഖ്യമന്ത്രി അറിയിച്ചു. കൃഷി നാശത്തിന്റെ കാര്യവും സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്‌. നഷ്‌ട പരിഹാരവും വിലയിരുത്താന്‍ ഊര്‍ജിത നടപടി സ്വീകരിക്കും. ക്യാമ്പില്‍ നിന്ന്‌ മടങ്ങിയത്തെുമ്പോള്‍ വീടുകളില്‍ താമസിക്കാനാവശ്യമായ അടിസ്‌ഥാന സൗകര്യവും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പെരിയാര്‍ ചുറ്റപ്പെട്ട ചെങ്ങമനാട്‌ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍പ്പെട്ട കണ്ടംതുരുത്തിലാണ്‌ കൂടുതല്‍ നാശമുണ്ടായത്‌. നിരവധി വീടുകളും, ഏക്കര്‍കണക്കിന്‌ വിവിധയിനം കൃഷികളും വെള്ളത്തില്‍ മുങ്ങി. ചെങ്ങമനാട്‌ പഞ്ചായത്തിലെ പ്രധാന കാര്‍ഷിക കേന്ദ്രമാണ്‌ കണ്ടംതുരുത്ത്‌. തുരുത്തിന്റെ ചുറ്റുവശങ്ങള്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇടിഞ്ഞ്‌ വ്യാപകമായി പെരിയാറില്‍ ഇടിയുകയാണ്‌. പരമ്പരാഗത മത്സ്യത്തൊഴിലാളികളും, കര്‍ഷകരും, സാധാരണക്കാരും തിങ്ങിത്താമസിക്കുന്ന പ്രദേശവുമാണ്‌ കണ്ടം തുരുത്ത്‌. കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശം സംഭവിച്ചതിന്റെ ദുരിതത്തില്‍ നിന്ന്‌ മോചിതരാകുന്നതിന്‌ മുമ്പാണ്‌ അണക്കെട്ടുകള്‍ തുറന്നതോടെ പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലാക്കിയത്‌. 18ാം വാര്‍ഡിലെ പെരിയാര്‍ തീരത്തെ പാലപ്രശ്ശേരി തെക്ക്‌ ഭാഗം, 17ാം വാര്‍ഡിലെ പൂഴിത്തെറ്റ ഭാഗങ്ങളിലെ ഏതാനും കുടുംബങ്ങളും ദുരിതത്തിനിരയായി. ചെങ്ങല്‍ത്തോടിന്റെ ഭാഗമായ പാനായിത്തോടിന്റെ കരകളില്‍പ്പെട്ട നാല്‌, അഞ്ച്‌ വാര്‍ഡുകളിലുള്ളവരും ജലവിതാനക്കെടുതിക്കിരയായി. 80ഓളം കുടുംബങ്ങളിലെ വയോജനങ്ങളും, രോഗികളും, ഗര്‍ഭിണികളും, കുരുന്നുകളുമടങ്ങുന്ന 328 പേരാണ്‌ ക്യാമ്പില്‍ കഴിയുന്നത്‌. കണ്ടംതുരുത്തിലെ ദയനീയാവസ്‌ഥ മുതിര്‍ന്ന അംഗം കോക്കാന്‍പാടത്ത്‌ വീട്ടില്‍ മല്ലിക മുഖ്യമന്ത്രി മുമ്പാകെ വിവരിച്ചു. അന്‍വര്‍സാദത്ത്‌ എം.എല്‍.എയും, വാര്‍ഡ്‌ മെമ്പര്‍ എം.എസ്‌.ലിമ എന്നിവരും മുഖ്യമന്ത്രി മുമ്പാകെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. 2.45ഓടെയാണ്‌ സിയാലില്‍ നിന്ന്‌ മുഖ്യമന്ത്രി ചെങ്ങമനാട്‌ സ്‌കൂളിലത്തെിയത്‌. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്‌റ്റ്യന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ കപ്രശ്ശേരി, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, വിവിധ കക്ഷി നേതാക്കളായ സി.എന്‍.മോഹനന്‍, വി.സലിം, എം.ജെ.ജോമി, പി.ബി.സുനീര്‍, എം.കെ.എ ലത്തീഫ്‌, ടി.എച്ച്‌.കുഞ്ഞുമുഹമ്മദ്‌, എന്‍.കെ.മോഹന്‍ദാസ്‌, എം.എന്‍.ഗോപി, വിവിധ വകുപ്പ്‌ മേധാവികളടക്കം മുഖ്യമന്ത്രിയോടൊപ്പം ക്യാമ്പ്‌ സന്ദര്‍ശിക്കാനത്തെിയിരുന്നു. മുഖ്യമന്ത്രി മടങ്ങിയ ശേഷം കോസ്‌റ്റ് ഗാര്‍ഡ്‌ ഹെലികോപ്‌ടര്‍ വഴി കണ്ടംതുരുത്തില്‍ ചുറ്റി സഞ്ചരിച്ച്‌ നാശനഷ്‌ടം വിലയിരുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW