Monday, September 24, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.31 AM

കര്‍ക്കിടക വാവ്‌; ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

uploads/news/2018/08/240626/2.jpg

കൊല്ലം: വിവിധ കടവുകളിലും ക്ഷേത്രങ്ങളിലും പതിനായിരങ്ങള്‍ പിതൃബലി തര്‍പ്പണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുമുല്ലവാരം മഹാവിഷ്‌ണു ക്ഷേത്രം സ്‌നാനഘട്ടത്തില്‍ വാവുബലിയിടാന്‍ ആയിരങ്ങളെത്തി.
അഞ്ഞൂറിലധികം പേര്‍ക്ക്‌ ഒരേസമയം ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമുണ്ടായിരുന്നു.
മുണ്ടയ്‌ക്കല്‍ പാപനാശം കടപ്പുറത്ത്‌ ടി.കെ ചന്ദ്രശേഖരസ്വാമിയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പതിനഞ്ചില്‍പ്പം ശാന്തിമാര്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു.
ബലിതര്‍പ്പണത്തിന്‌ എത്തിയവര്‍ക്ക്‌ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷത്തെകള്‍ നല്‍കി. എസ്‌.എന്‍.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകം പ്രാര്‍ഥനകളും പായസവിതരണവും കലാപരിപാടികളും വാണിജ്യ വിപണനമേളയും നടന്നു. ശാസ്‌താംകോട്ട കുന്നത്തൂര്‍ കിഴക്ക്‌ കൊക്കാംകാവ്‌ ഭഗവതീക്ഷേത്രത്തില്‍ ബലിതര്‍പണം നടന്നു.
തൃശൂര്‍ ഉദയന്‍ പോറ്റി മുഖ്യകാര്‍മികത്വം വഹിച്ചു. അന്നദാനവും ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയില്‍ നിന്നും സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ കൊക്കാംകാവ്‌ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന്‌ എത്തി.
കൊല്ലം അഷ്‌ടമുടി വീരഭദ്രസ്വാമി ക്ഷേത്രക്കടവിലും പരവൂര്‍ കോങ്ങാല്‍ പനമൂട്‌ ക്ഷേത്രത്തിലും ബലിതര്‍പ്പണം നടന്നു.

Ads by Google
Advertisement
Sunday 12 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW