Saturday, April 20, 2019 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.46 AM

പെരിയാറില്‍ ഇന്നലെയും ജലവിതാനം ഉയര്‍ന്നു: വിവിധ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു

uploads/news/2018/08/240450/2.jpg

നെടുമ്പാശ്ശേരി: അണക്കെട്ടുകള്‍ തുറന്നതോടെ ചെങ്ങമനാട്‌ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഏതാനും വീടുകളില്‍ വെള്ളിയാഴ്‌ചയും വെള്ളം കയറി. ഏക്കര്‍കണക്കിന്‌ വിവിധ കൃഷികളും നശിച്ചു. നാലാം വാര്‍ഡില്‍ പാനായിത്തോടിനോട്‌ ചേര്‍ന്ന പനയക്കടവ്‌, കല്ലില്‍ ഭാഗങ്ങളില്‍ ഏതാനും വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ചെങ്ങമനാട്‌-കുളക്കാട്‌ റോഡില്‍ കല്ലില്‍ വീട്ടില്‍ അബ്‌ദുല്ല, തൊട്ടടുത്ത്‌ താമസിക്കുന്ന സഹോദരി സുബൈദ, തേക്കാനത്ത്‌ സജി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. പനയക്കടവിന്‌ കിഴക്ക്വശത്തെ കല്ലറക്കല്‍ നൗഷാദിന്റെ വീടും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്‌. നിരവധി പ്രദേശങ്ങളില്‍ തെങ്ങ്‌, വിവിധയിനം വാഴകള്‍, ജാതി കൃഷികളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌. 18ാം വാര്‍ഡില്‍ പാലപ്രശ്ശേരി തെക്ക്‌ കുണ്ടെലില്‍ അബ്‌ദുല്‍ ജലീലിന്റെ വീട്‌ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌. പെരിയാര്‍ ചുറ്റപ്പെട്ട പഞ്ചായത്തിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ കണ്ടംതുരുത്തിലെ വിവിധയിനം കൃഷികള്‍ വെള്ളിയാഴ്‌ചയിലെ വേലിയേറ്റത്തിലും വെള്ളത്തിനടിയിലായി. കാലവര്‍ഷവും, അണക്കെട്ടുകള്‍ തുറക്കലുമാണ്‌ ഇപ്പോള്‍ കൂടുതല്‍ കൃഷികള്‍ നശിക്കാനിടയായത്‌. കാലങ്ങളായി ചുറ്റുവശങ്ങള്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ കൃഷിയിടങ്ങള്‍ വ്യാപകമായി പെരിയാറില്‍ നിലം പൊത്തുന്ന പ്രതിഭാസമാണുള്ളത്‌. കണ്ടംതുരുത്തില്‍ മാത്രം 10 ലക്ഷത്തിന്റെ കൃഷിനാശമാണ്‌ കണക്കാക്കുന്നത്‌. കണ്ടം തുരുത്ത്‌, അഞ്ചാം വാര്‍ഡിലെ പുത്തന്‍കടവ്‌, ഐക്കുളം എന്നീ ഭാഗങ്ങളിലെ ഏതാനും കുടുംബങ്ങളെ വെള്ളം കയറിയതിനത്തെുടര്‍ന്ന്‌ വെള്ളിയാഴ്‌ചയും പുനരധിവാസ കേന്ദ്രങ്ങളില്‍ മാറ്റിതാമസിപ്പിച്ചു. ദേശം, ചെങ്ങമനാട്‌ സ്‌കൂളുകളിലാണ്‌ പുനരധിവാസ കേന്ദ്രങ്ങളുള്ളത്‌. വയോജനങ്ങള്‍, ശസ്‌ത്രകൃയക്ക്‌ വിധേയമാക്കിയ രോഗികള്‍, കുട്ടികള്‍ അടക്കമുള്ളവരെയാണ്‌ ഇവിടങ്ങളില്‍ മാറ്റി താമസിപ്പിച്ചിട്ടുള്ളത്‌. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുന്നിശ്ശേരി, ഐശ്വര്യ നഗര്‍ എന്നിവിടങ്ങളിലെ 20ഓളം വീടുകളിലാണ്‌ വെള്ളം കയറിയിട്ടുള്ളത്‌. അതേസമയം കനത്തമഴയില്‍ വന്‍നാശമുണ്ടായ മള്ളുശ്ശേരിയില്‍ അണക്കെട്ടുകള്‍ തുറന്നത്‌ കാര്യമായി ബാധിച്ചിട്ടില്ല. അണക്കെട്ടുകള്‍ തുറന്നത്‌് സാരമായി ബാധിച്ചിട്ടുള്ളത്‌ കുന്നുകര പഞ്ചായത്തിലാണ്‌. അമ്മണത്തുപള്ളം, വയല്‍ക്കര, ചെറിയ തേക്കാനം, ചാലാക്കല്‍, മനക്കപ്പറമ്പ്‌, കുത്തിയതോട്‌, പായ്‌തുരുത്ത്‌, വേളാങ്കണ്ണിമാത ഹരിജന്‍ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ 400ഓളം കുടുംബങ്ങളെയാണ്‌ കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്‌. കുന്നുകര ഗവ:ജെ.ബി സ്‌കൂള്‍, സെന്റ്‌ ഫ്രാന്‍സിസ്‌ സ്‌കൂള്‍, സെന്റ്‌ തോമസ്‌ സ്‌കൂള്‍, കുന്നുകര അഹന തിയറ്റര്‍ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്‌. പുഴയിലെ നീരൊഴുക്ക്‌ വര്‍ധിച്ചാല്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്ന്‌ കുന്നുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ തറയില്‍ പറഞ്ഞു. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്‌റ്റ്യന്‍, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ചെങ്ങമനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ കപ്രശ്ശേരി, നെടുമ്പാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി എല്‍ദോ,വെല്‍ഫെര്‍പാര്‍ട്ടി നേതാക്കളായ ഖാദര്‍ എളമന, കെ.എം.മുഹമ്മദ്‌ കാസിം, അന്‍വര്‍ തേനാറ്റില്‍, എ.ഉബൈദുറഹ്‌മാന്‍ തുടങ്ങിയവര്‍ പുനരധിവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Advertisement
Saturday 11 Aug 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW