Wednesday, November 21, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.46 AM

മലവെള്ളം കുതിച്ചെത്തി: പെരിയാര്‍ കരകവിഞ്ഞു

uploads/news/2018/08/240449/1.jpg

നെടുമ്പാശേരി: മലവെള്ളം കുതിച്ചെത്തി പെരിയാര്‍ കരകവിഞ്ഞു. നെടുമ്പാശ്ശേരി, ചെങ്ങമനാട്‌, കുന്നുകര, പാറക്കടവ്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ചെങ്ങല്‍ തേട്ടില്‍ വെള്ളം ഉയര്‍ന്നതോടെ വിമാനത്താവള പരിസരവും മറ്റൂര്‍-കരിയാട്‌ റോഡിന്റെ ഇരുവശവും വെള്ളത്തിലായി. നെടുമ്പാശ്ശേരി വിമാനത്താവള റണ്‍വേ നിര്‍മ്മിച്ചപ്പോള്‍ ചെങ്ങല്‍ തോട്‌ നികത്തിയിരുന്നു. .
വെള്ളം ഒഴുകി പോകുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒന്നും കാര്യക്ഷമമല്ല. ചെങ്ങല്‍ തോട്‌ അടഞ്ഞതാണ്‌ ഈ ഭാഗത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടാകാന്‍ കാരണമെന്ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി പറഞ്ഞു. നായത്തോട്‌ തുറയിലേക്ക്‌ ചെങ്ങല്‍ തോട്ടില്‍ നിന്നുണ്ടായ കണക്ഷന്‍ വിമാനത്താവള റണ്‍വേ നിര്‍മ്മിച്ചപ്പോള്‍ അടഞ്ഞു പോയിരുന്നു . ഇത്‌ സര്‍ക്കാര്‍ ചെലവില്‍ പുനസ്‌ഥാപിക്കാന്‍ തയ്യാറായപ്പോള്‍ വിമാനത്താവള കമ്പനി എതിര്‍ക്കുകയായിരുന്നുവെന്ന്‌ മുന്‍മന്ത്രി ജോസ്‌ തെറ്റയില്‍ പറഞ്ഞു .
താന്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതാണെന്നും ജോസ്‌ തെറ്റയില്‍ പറഞ്ഞു.നായത്തോട്‌ തുറ വഴി വെള്ളം മാഞ്ഞാലി തോട്ടില്‍ എത്തും. വിമാനത്താവള റണ്‍വേയിലേക്ക്‌ വെള്ളത്തിന്റെ ഒഴുക്ക്‌ നിലയ്‌ക്കുകയും ചെയ്യും.
ചെങ്ങല്‍ തേട്ടില്‍ വെള്ളം ഉയര്‍ന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവള റണ്‍വേയിലേക്ക്‌ വെള്ളം ഇരച്ച്‌ കയറി. ചെത്തിക്കോടും തുറവൂങ്കരയും തമ്മില്‍ ബന്ദിപ്പിക്കുന്ന കോസ്‌റ്റ് ഗാര്‍ഡിന്‌ മുന്‍വശത്തുള്ള ചെങ്ങല്‍ തോടിനു കുറുകെയുള്ള ഹെര്‍ബര്‍ട്ട്‌ റോഡ്‌ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.15 അടിയോളം വെള്ളം ഇവിടെ ഉയര്‍ന്ന്‌ കഴിഞ്ഞു.ജനങ്ങള്‍ എല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണു.റോജി എം.ജോണ്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേസി, കൗണ്‍സിലേഴ്‌സ്, രാഷ്ര്‌ടീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സ്‌ഥലത്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായിട്ടുണ്ട്‌.
പാറക്കടവ്‌ പഞ്ചായത്തില്‍ പൂവത്തുതുശ്ശേരി, മൂഴിക്കുളം പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായിരിക്കുകയാണ്‌. മാഞ്ഞാലി തോട്‌ കര കവിഞ്ഞതോടെ കുറപ്പനയം, ആവണംകോട്‌, പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുയാണ്‌. ഈ പ്രദേശത്ത്‌ നാല്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW