Tuesday, November 20, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.45 AM

ഇന്റര്‍സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ സഹോദയ സ്‌പോര്‍ട്‌സ് മീറ്റ്‌, ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌

അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക്‌ സ്‌കൂളില്‍ മുപ്പതോളം സ്‌കൂളുകള്‍ പങ്കെടുക്കുന്ന ഇന്റര്‍സ്‌കൂള്‍ മത്സരങ്ങളായ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 7നും 42 സ്‌കൂളില്‍ നിന്നായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സഹോദയ സ്‌പോര്‍ട്‌സ് മീറ്റ്‌ നവംബര്‍ 1, 2, 3 തീയതികളിലും ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ നവംബര്‍ 8നും നടക്കും.
ബൗദ്ധിക-മാനസിക-കായിക വളര്‍ച്ചയോടൊപ്പം മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ പ്രാമുഖ്യം നല്‍കുന്നതിനായി എല്ലാവര്‍ഷവും ഓണത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന പ്രശംസാവഹമായ തിരുമുല്‍ക്കാഴ്‌ചയില്‍ അങ്കമാലി നഗരസഭയിലെ പത്ത്‌, പതിനൊന്ന്‌ വാര്‍ഡുകളിലെ മുതിര്‍ന്ന പൗരന്മാരെ ആദരിക്കും. ചടങ്ങിനു നേതൃത്വം വഹിക്കുന്നത്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളും ടീച്ചേഴ്‌സും കൂടിയാണ്‌. 21 നാണ്‌ ഈ വര്‍ഷം തിരുമുല്‍ക്കാഴ്‌ച നടത്തുന്നത്‌. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന്‌ നഴ്‌സിംഗ്‌ പഠനത്തിനായിരിക്കുന്ന കുട്ടിക്ക്‌ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കും. അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസനത്തിനു സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്‌. നിര്‍ധനരായ രണ്ട്‌ കുടുംബത്തിന്‌ ഇതിനകം വീട്‌ നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്‌. ഈ വര്‍ഷവും വീട്ട്‌ നിര്‍മ്മിച്ച്‌ നല്‍കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW