Tuesday, November 13, 2018 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.45 AM

കനത്ത വെള്ളപ്പൊക്കം നേരിടാന്‍ വിവിധ സേനകള്‍

ആലുവ: കനത്ത വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടാന്‍ ആലുവയില്‍ സൈന്യവും നേവിയും ക്യാമ്പ്‌ ചെയ്യുന്നു. തോട്ടുമുഖം വൈ.എം.സി.എ. കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം.
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ വെള്ളിയാഴ്‌ച ഉച്ചയോടെ ആലുവ മണപ്പുറത്ത്‌ വിന്യസിച്ചിരുന്നു. ആലുവ പാലസിലാണ്‌ ദേശീയ ദുരന്തനിവാരണ സേന ക്യാമ്പ്‌ ചെയ്യുന്നത്‌. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റേയും സുരക്ഷയും ആലുവയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്‌.
32 പേരടങ്ങുന്ന ഒരു ട്രൂപ്പ്‌ സൈനികരെയാണ്‌ വെള്ളപ്പൊക്ക രക്ഷപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ നിന്ന്‌ എത്തിച്ചിരിക്കുന്നത്‌. പ്രത്യേകം ബോട്ടുകളും ലൈഫ്‌ ജാക്കറ്റുകളും ഉള്‍പ്പടെയുള്ള സംവിധാനവുമായാണ്‌ ഇവരെത്തിയത്‌. കീഴ്‌മാട്‌ പഞ്ചായത്തിലെ ഒറ്റപ്പെട്ട മേഖലകളിലേയ്‌ക്ക് ബോട്ടുമായി സൈന്യം പരിശോധന നടത്തുകയും ചെയ്‌തു. വെള്ളിയാഴ്‌ച വൈകീട്ടോടെ പറവൂര്‍ ചേന്ദമംഗലത്തെ ക്യാമ്പിലേയ്‌ക്ക് സൈന്യം യാത്രതിരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ്‌ പേരടങ്ങുന്ന നേവിയുടെ ഒരു യൂണിറ്റ്‌ മുങ്ങല്‍ വിദഗ്‌ധരുടെ സംഘം ആലുവയില്‍ എത്തിയിരുന്നു. വെള്ളിയാഴ്‌ച ഏഴ്‌ പേരുടെ മറ്റൊരു യൂണിറ്റും ആലുവയിലെത്തി. മൂന്ന്‌ ബോട്ടുകള്‍ 20 ലൈറ്റ്‌ ബോട്ടുകള്‍, 40 ലൈഫ്‌ ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍, സ്‌കൂബ ടീം എന്നിവയെല്ലാം ആലുവയില്‍ സജ്‌ജമാണ്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW