Tuesday, November 20, 2018 Last Updated 24 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.45 AM

അണക്കെട്ടുകള്‍ തുറന്നതോടെ ചെങ്ങമനാട്‌ പാലിയപ്പാടത്ത്‌ ചീങ്കണ്ണി ഭീഷണി

നെടുമ്പാശ്ശേരി: ചെങ്ങല്‍ത്തോടിന്റെ ഭാഗമായ ചെങ്ങമനാട്‌ പാനായിത്തോടിനോട്‌ ചേര്‍ന്ന പുതുവാശ്ശേരി പാലിയപ്പാടത്ത്‌ ചീങ്കണ്ണി ഭീഷണി. രണ്ട്‌ ചീങ്കണ്ണികളെ കണ്ടതായി വാര്‍ത്ത പരന്നതോടെ മത്സ്യത്തൊഴിലാളികളും, സമീപവാസികളും ഭീതിയിലായിരിക്കുകയാണ്‌.
അത്താണി മത്സ്യബന്ധനത്തിനായി രാത്രി നാട്ടിയ വലയുയര്‍ത്താന്‍ ചൊവ്വാഴ്‌ച രാവിലെ വഞ്ചിയിലത്തെിയപ്പോള്‍ പുതുവാശ്ശേരി സ്വദേശി സുലൈമാന്‍കുട്ടിയും, മകന്‍ അന്‍സലുമാണ്‌ തലയും, ചുണ്ടും കൂര്‍ത്ത രണ്ട്‌ ഭീമന്‍ ചീങ്കണ്ണികളെ കണ്ടതായി പറയുന്നത്‌. വല ഉയര്‍ത്തി മത്സ്യമെടുക്കാന്‍ ശ്രമം നടത്തിയ ഉടനെ വെള്ളത്തില്‍ ശക്‌തമായ ഓളമുണ്ടാക്കി വലിയ ജീവി വഞ്ചിയുടെ അടുത്തേക്ക്‌ പാഞ്ഞടക്കുകയായിരുന്നുവത്രെ. ആദ്യം മലമ്പാമ്പാണെന്നാണ്‌ കരുതിയത്‌. എന്നാല്‍ തല ഉയര്‍ത്തി വന്നതോടെയാണ്‌ ചീങ്കണ്ണിയിനത്തില്‍പ്പെട്ട ജീവിയാണെന്ന്‌ ബോധ്യമായത്‌. അതോടെ ഭീതിയിലായ ഇരുവരും വല ഉപേക്ഷിച്ച്‌ ആഴത്തില്‍ വഞ്ചി തുഴഞ്ഞ്‌ കരയില്‍ കയറുകയായിരുന്നുവെന്നാണ്‌ പറയുന്നത്‌.
മുതലയാണോയെന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്‌. സംഭവം അറിഞ്ഞതോടെ നാട്ടുകാരില്‍ ചിലര്‍ വഞ്ചികളുമായെത്തി വലയുയര്‍ത്തുകയും, പരിസര പ്രദേശങ്ങളില്‍ മണിക്കൂറുകളോളം തെരച്ചിലും നടത്തിയെങ്കിലും കണ്ടത്തൊനായില്ല.
പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ ഇരുവശങ്ങളിലെയും ഹെക്‌ടര്‍കണക്കിന്‌ തരിശിടങ്ങളിലും വെള്ളം ഉയര്‍ന്നിരിക്കുകയാണ്‌. പാനായിക്കടവ്‌-കോട്ടായി റോഡില്‍ പുതുവാശ്ശേരി ലക്ഷം വീട്‌ കവലയില്‍ വാത്തോടിന്‌ വടക്ക്‌ കിഴക്ക്‌ ഭാഗത്തെ പാടത്താണ്‌ വല നാട്ടിയിരുന്നത്‌. കാലവര്‍ഷം ആരംഭിക്കുകയും, അണക്കെട്ടുകള്‍ തുറന്ന്‌ വിടുകയും ചെയ്‌തതോടെ സമീപവാസികള്‍ വലയും, ചൂണ്ടയും മറ്റും ഉപയോഗിച്ച്‌ മത്സ്യബന്ധനത്തിനിറങ്ങിയിരിക്കുകയാണ്‌.
സുലൈമാന്‍ കുട്ടി സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിയുടെ പറമ്പിന്റെ മേല്‍നോട്ടക്കാരനാണ്‌. വിശ്രമവേളയിലാണ്‌ മത്സ്യബന്ധനത്തിനിറങ്ങുന്നത്‌.
നീര്‍നായകള്‍ നേരത്തെ മുതല്‍ തോട്ടിലും, വെള്ളംകെട്ടിയ ഭാഗങ്ങളിലുമുണ്ട്‌. അണക്കെട്ടുകള്‍ തുറന്നതോടെ നീര്‍നായകള്‍ വ്യാപകമായിരിക്കുകയാണ്‌. ചീങ്കണ്ണികളെ കണ്ടതായ വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്‌.
നാട്ടുകാര്‍ ജാഗ്രത നടപടിയും സ്വീകരിക്കുന്നുണ്ട്‌. സംഭവം വനം വകുപ്പ്‌ അധികൃതരെയും അറിയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW