Saturday, September 15, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

എയ്‌ഞ്ചല്‍വാലി പാലം വെള്ളത്തിനടിയില്‍

uploads/news/2018/08/240442/5.jpg

എരുമേലി: കനത്തമഴയില്‍ എയ്‌ഞ്ചല്‍വാലി പാലം വൈകുന്നേരത്തോടെ വെള്ളത്തിനടിയിലായത്‌ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. ശബരിഗിരി പദ്ധതിയിലെ കക്കി, ആനത്തോട്‌, പമ്പാ അണക്കെട്ടുകളില്‍ ഷട്ടറുകള്‍ തുറന്നതിനുപിന്നാലെയാണു പാലത്തില്‍ വെള്ളം ഇരച്ചുകയറയത്‌. പമ്പാനദി കരകവിഞ്ഞൊഴുകി തീരങ്ങളില്‍ വെള്ളം കയറിയതോടെ ഭീതിയിലാണ്‌ നാട്ടുകാര്‍.
കണമലയിലെ പഴയ കോസ്‌വേ പാലം, ഇടകടത്തി അറയാഞ്ഞിലിമണ്ണ്‌ പാലം എന്നിവ രണ്ടു ദിവസമായി വെള്ളത്തിനടിയിലാണ്‌. പമ്പാ ത്രിവേണിയില്‍ മണല്‍പ്പുറം വെള്ളത്തിനടിയിലായിരുന്നു. രാമമൂര്‍ത്തി മണ്ഡപം വരെ ഇന്നലെ രാവിലെ വെള്ളം ഉയര്‍ന്നു. അട്ടത്തോട്ടില്‍ പതിനഞ്ചടിയോളം വെള്ളമാണ്‌ ഒറ്റയടിക്ക്‌ ഉയര്‍ന്നത്‌.
കാട്ടുപോത്തുകളുടെ ജഡം നദിയില്‍ ഒഴുകുന്നതു കണ്ട്‌ എയ്‌ഞ്ചല്‍വാലി പാലത്തില്‍ അടിയുമ്പോള്‍ പിടിക്കാന്‍ ആളുകള്‍ കൂട്ടംകൂടുന്നതറിഞ്ഞ്‌ പോലീസ്‌ എത്തി പിന്തിരിപ്പിച്ചു. പമ്പയിലെ കടകളില്‍ നിന്നുള്ള ഗ്യാസ്‌ സിലിണ്ടറുകളും ഉപകരണങ്ങളും കടകളും നദിയിലൂടെ ഒലിച്ചുപോയി. ഏഴു മുതല്‍ പത്തു മീറ്റര്‍ വരെ നദിയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്‌. അതേസമയം കണമലയില്‍ ശബരിമല പാതയിലെ ഉയരമേറിയ പാലത്തിനും അഴുതയിലെ മൂക്കന്‍പെട്ടി പാലത്തിനും ഭീഷണിയില്ല.
പമ്പാ ഡാമിന്റെ ഷട്ടറുകളും, ശബരിഗിരി പദ്ധതിയിലെ മറ്റു ഡാമുകളുടെ ഷട്ടറുകളും തുറക്കുന്നതിനു മുമ്പ്‌ കണമല പ്രദേശങ്ങളില്‍ മുന്നറിയിപ്പു നല്‍കാതിരുന്നത്‌ വ്യാപകപ്രതിഷേധത്തിന്‌ ഇടയാക്കി. ഡാമുകള്‍ പത്തനംതിട്ട ജില്ലയിലും കണമല കോട്ടയം ജില്ലയിലുമാണ്‌. മുന്നറിയിപ്പ്‌ നല്‍കുന്നതിലെ ഏകോപനമില്ലായ്‌മയാണ്‌ പ്രശ്‌നത്തിനു കാരണമെന്നു പറയുന്നു.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW