Tuesday, December 11, 2018 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

പിതൃപുണ്യം തേടി വാവുബലി ഇന്ന്‌

uploads/news/2018/08/240441/3.jpg

കോട്ടയം: പിതൃപുണ്യംതേടി ആയിരങ്ങള്‍ ഇന്നു ബലിതര്‍പ്പണം നടത്തും. കര്‍ക്കിടകവാവ്‌ ദിനത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഒരുക്കം പൂര്‍ത്തിയായി. നാഗമ്പടം ക്ഷേത്രം ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തും
വേളൂര്‍ എസ്‌.എന്‍.ഡി.പി. യോഗം 31-ാം നമ്പര്‍ വേളൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ വാവുബലി ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മുതല്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കും. ചമ്പക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിനു ചടങ്ങുകള്‍ ആരംഭിക്കും.
തിരുവാര്‍പ്പ്‌ ശ്രീവിജ്‌ഞാനോദയ യോഗം ഗുരുദേവ ക്ഷേത്രത്തിലെ വാവുബലി ചടങ്ങുകള്‍ക്കു രാവിലെ ആറിനു തുടക്കമാകും. പരിയാരം എസ്‌.എന്‍.ഡി.പി യോഗം 1711-ാം നമ്പര്‍ പരിയാരം ശാഖ ഗുരുദേവ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി രാവിലെ 5.30ന്‌ തുടങ്ങും.
കോട്ടയം എസ്‌.എന്‍.ഡി.പി. യോഗം കോട്ടയം ടൗണ്‍ ബി ശാഖയിലെ ഗുരുധര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ വാവുബലി പുലര്‍ച്ചെ അഞ്ചിന്‌ കൊപ്രത്ത്‌ കടവില്‍ നടക്കും.
കൂരോപ്പട മാടപ്പാട്‌ ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ 5.30നു ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തിലഹവനം, പിതൃ നമസ്‌കാരം എന്നിവയും നടക്കും.
കുമരകത്തെ ക്ഷേത്രങ്ങളിലും വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 5.30 ന്‌ ബലിതര്‍പ്പണം ആരംഭിക്കും. ശ്രീകുമാരമംഗലം ക്ഷേത്രം, മുത്തന്റെ നട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണു പ്രധാനമായും ബലിതര്‍പ്പണം നടക്കുക. എം.എന്‍. ഗോപാലന്‍ തന്ത്രികള്‍ മുത്തന്റെ നടയിലും എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രികള്‍ ശ്രീകുമാരമംഗലം ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന്റെ മുഖ്യകാര്‍മികത്വം വഹിക്കും. ഒരേ സമയം ആയിരം പേര്‍ക്കു ബലിതര്‍പ്പണം നടത്താനുള്ള സൗകര്യങ്ങളാണ്‌ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW