Monday, November 19, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

മഴക്കെടുതിയില്‍ നഷ്‌ടം 198.28 കോടി

uploads/news/2018/08/240440/2.jpg

കോട്ടയം: മഴക്കെടുതിയില്‍ ജില്ലയിലുണ്ടായ ദുരിതം കണ്ടറിഞ്ഞു കേന്ദ്ര സംഘം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച വൈക്കം മേഖലയിലാണു നാലംഗ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്‌. കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി എ.വി. ധര്‍മറെഡ്‌ഡി, ധനകാര്യ ജോയിന്റ്‌ ഡയറക്‌ടര്‍ എസ്‌.സി. മീണ, കേന്ദ്ര ജലകമ്മിഷന്‍ ഡയറക്‌ടര്‍ ടി. തങ്കമണി, ഗ്രാമ വികസന അസി. ഡയറക്‌ടര്‍ ചാഹത്‌ സിങ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.
മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 198.28 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി ജില്ലാ കലക്‌ടര്‍ ബി.എസ്‌ തിരുമേനി കേന്ദ്രസംഘത്തെ അറിയിച്ചു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. സുരേഷ്‌ കുറുപ്പ്‌, സി.എഫ്‌ തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി, ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കര്‍ എന്നിവരും പ്രളയക്കെടുതിയുടെ ദുരന്തമുഖം കേന്ദ്രസംഘത്തെ അറിയിച്ചു.
കണക്കാക്കിയ നഷ്‌ടത്തില്‍ കൃഷി വകുപ്പിനു മാത്രം 92 കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്‌. തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ കീഴില്‍ 53.24 കോടിയും പി.ഡബ്യു.ഡി (റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജ്‌) 32.68 കോടിയും റവന്യൂ വകുപ്പില്‍ 11.37 കോടിയും ഇറിഗേഷന്‍ വകുപ്പില്‍ 3.65 കോടിയും വാട്ടര്‍ അതോറിറ്റി 2.08 കോടിയും കെ.എസ്‌.ഇ.ബി 1.28 കോടിയും മൃഗസംരക്ഷണം 1.57 കോടിയും ഫിഷറീസ്‌ 0.41 കോടി രൂപയുടെയും നഷ്‌ടമാണു കണക്കാക്കിയിട്ടുളളത്‌. ഇവ താത്‌ക്കാലിക എസ്‌റ്റിമേറ്റാണെന്നും മഴ തുടരുന്നതിനാല്‍ പൂര്‍ണമായ കണക്കെടുപ്പു നടത്തിയിട്ടില്ലെന്നും കലക്‌ടര്‍ അറിയിച്ചു.
ഈ മാസം ആദ്യ ആഴ്‌ച വരെ 423 ദുരിതാശ്വാസ ക്യാമ്പുകളിലായി 6,11,155 പേരെ പാര്‍പ്പിച്ചിരുന്നതായി കലക്‌ടര്‍ അറിയിച്ചു. വളര്‍ത്തു മൃഗങ്ങള്‍ക്കായി 122 ക്യാമ്പുകള്‍ തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ 903 മെഡിക്കല്‍ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കിണര്‍ മലിനമായ പ്രദേശങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. ഒറ്റപ്പെട്ടുപോയവരെ ക്യാമ്പുകളില്‍ എത്തിക്കാനും ഭക്ഷണം, കുടിവെള്ളം, മരുന്ന്‌, വസ്‌ത്രങ്ങള്‍ എന്നിവ വിതരണം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
ഏഴു വീടുകള്‍ പൂര്‍ണമായും 774 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 5734 ഹെക്‌ടറിലെ കൃഷി നശിച്ചു. ഇതില്‍ 4540 ഹെക്‌ടര്‍ നെല്‍കൃഷിയാണ്‌. 60 ഹെക്‌ടര്‍ റബര്‍, 250 ഹെക്‌ടര്‍ വാഴ, 32 ഹെക്‌ടര്‍ കുരുമുളക്‌, 364 ഹെക്‌ടര്‍ പച്ചക്കറി, 10 ഹെക്‌ടര്‍ തെങ്ങ്‌, 30 ഹെക്‌ടര്‍ ജാതി, 3 ഹെക്‌ടര്‍ കവുങ്ങ്‌, ഒരു ഹെക്‌ടര്‍ കപ്പ, 148 ഹെക്‌ടര്‍ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നശിച്ചിട്ടുണ്ട്‌. 220 ഹെക്‌ടര്‍ മത്സ്യഫാമുകള്‍ക്കും നാശമുണ്ടായി. മഴക്കെടുതി മൂലം 30850 ലിറ്റര്‍ പാലിന്റെ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. അയ്‌മനം, തിരുവാര്‍പ്പ്‌, വൈക്കം പ്രദേശങ്ങളില്‍ 50 ശതമാനം റോഡുകള്‍ക്ക്‌ കേടുപാടു സംഭവിച്ചു.
ജലവിതരണം, വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ അടിയന്തര പ്രാധാന്യം നല്‍കുന്ന ദുരിതാശ്വാസ പാക്കേജാണ്‌ ജില്ലയ്‌ക്ക്‌ ആവശ്യമെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. അറിയിച്ചു. ആലപ്പുഴ-ചങ്ങനാശേരി- വാഴൂര്‍ ദേശീയപാത സാക്ഷാത്‌കരിക്കുന്നതിലൂടെ വെള്ളപ്പൊക്ക സമയത്തു കുട്ടനാട്‌ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഈ പ്രദേശത്തേക്കും ആലപ്പുഴയിലേക്കും കോട്ടയം ജില്ലയില്‍ നിന്നുളള ഗതാഗത തടസം ഒഴിവാക്കാനും കഴിയുമെന്നു സി.എഫ്‌. തോമസ്‌ എം.എല്‍.എ. പറഞ്ഞു.
വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സ്‌ഥിര സ്വഭാവത്തിലുളള ഷെല്‍ട്ടര്‍ ഹോമുകള്‍ ജില്ലയില്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്‌ ആവശ്യമാണെന്നും കെ. സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ. പറഞ്ഞു.
നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലില്‍ പാടശേഖരത്തിലെ നെല്‍ക്കൃഷി നാശമാണ്‌ കേന്ദ്രസംഘം ആദ്യം കണ്ടത്‌. ഈ ഭാഗത്ത്‌ നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി പൂര്‍ണമായും നശിച്ച നിലയിലാണ്‌. കല്ലറ ഗ്രാമപഞ്ചായത്തിലെ 75 ഹെക്‌ടറില്‍ കൃഷിനാശം ഉണ്ടായ കോലത്തുകരി പാടശേഖരവും സംഘം സന്ദര്‍ശിച്ചു. കൃഷിയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക്‌ ഈ നാശനഷ്‌ടങ്ങളിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സി.കെ. ആശ എം.എല്‍.എ. സംഘത്തിനു വിശദീകരിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW