Thursday, November 15, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

കോട്ടയത്തും റെഡ്‌ അലര്‍ട്ട്‌

uploads/news/2018/08/240439/1.jpg

കോട്ടയം: മഴ തീവ്രമായ കോട്ടയത്ത്‌ ദുരന്തനിവാരണ സേന റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.
ജില്ലയില്‍ രണ്ടു ദിവസമായി പെയ്യുന്ന മഴയ്‌ക്ക്‌ ശമനമായിട്ടില്ല. കനത്ത മഴയില്‍ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്‌. തീക്കോയി, വെള്ളികുളം, തലനാട്‌, അടിവാരം, മൂന്നിലവ്‌ മേഖലകളിലാണ്‌ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളത്‌. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്‌, ഏന്തയാര്‍ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്‌.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വൈകിട്ട്‌ ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്‌.
തുടര്‍ച്ചയായ മഴയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വീണ്ടും ആശങ്കയിലാണ്‌. കഴിഞ്ഞ 23 മണിക്കൂറില്‍ ജില്ലയില്‍ 35 മില്ലീമീറ്റര്‍ മഴയാണു ലഭിച്ചത്‌. കഴിഞ്ഞദിവസം ഇത്‌ 38.2 മില്ലീമീറ്ററായിരുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ മീനച്ചിലാറ്റില്‍ നീരൊഴുക്കു ശക്‌തിപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.
ഒരാഴ്‌ച മുമ്പു പ്രളയത്തില്‍ മുങ്ങിയ അയ്‌മനം, ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്‌ പഞ്ചായത്തുകളില്‍ ഇനിയും വെള്ളമിറങ്ങിയിട്ടില്ല. ഡാമുകള്‍ തുറന്നതോടെ വൈക്കം, തലയോലപ്പറമ്പ്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയുണ്ട്‌. മലങ്കര ഡാമില്‍ നിന്നുള്ള വെള്ളം തൊടുപുഴയാര്‍, മൂവാറ്റുപുഴയാര്‍ വഴി വൈക്കത്ത്‌ എത്തുമെന്നാണു വിലയിരുത്തല്‍. അതേസമയം, ഇടുക്കി ഡാമില്‍നിന്ന്‌ ഒഴുക്കിവിടുന്ന ജലം ജില്ലയെ നേരിട്ടു ബാധിക്കില്ലെന്നത്‌ ആശ്വാസകരമാണ്‌. പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതോടെ അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW