Saturday, September 15, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

ക്ലാസില്‍ ഹൈടെക്‌ കാഴ്‌ചകളുമായി ചിറക്കടവ്‌ വെള്ളാള സമാജം സ്‌കൂള്‍

പൊന്‍കുന്നം: ചിറക്കടവ്‌ വെള്ളാളസമാജം സ്‌കൂളില്‍ ഇനി കുഞ്ഞുമനസുകള്‍ക്ക്‌ ആവേശത്തോടെ പഠനം ആസ്വദിക്കാം. ഓരോ കുട്ടിക്കും ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍. പാഠഭാഗത്തിന്റെ സാരാംശം ലാപ്‌ടോപ്പില്‍ സൂക്ഷിക്കും. പാഠപുസ്‌തകത്തിലെ അധ്യായങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ സ്‌ക്രീനില്‍ തെളിയും. ഇയര്‍ഫോണിലൂടെ പാഠങ്ങള്‍ ഉരുവിട്ടുനല്‍കും. കുട്ടികള്‍ക്ക്‌ അതാതു വിഷയങ്ങള്‍ സ്വയം ബോദ്ധ്യപ്പെട്ടു പഠിക്കുന്ന പുതിയ പാഠ്യ രീതിയാണ്‌ ഉപയോഗിക്കുന്നത്‌.
ആധുനിക സൗകര്യങ്ങളോടെ സ്‌കൂളില്‍ സജ്‌ജീകരിച്ച ഹൈടെക്‌ ക്ലാസ്‌ റൂമിന്റെ ഉദ്‌ഘാടനം ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ. 20ന്‌ നിര്‍വഹിക്കും. ഇതോടെ ഡിജിറ്റല്‍ പാഠപുസ്‌തകങ്ങള്‍, ചോദ്യബാങ്ക്‌, ഇറിസോഴ്‌സുകള്‍, വീഡിയോകള്‍, ശബ്‌ദ ഫയലുകള്‍, ചിത്രങ്ങള്‍ മുതലായവയെല്ലാം ഇനി വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരിട്ട്‌ ആസ്വദിക്കാം.
കളര്‍ ചെയ്‌ത്‌ പാഠഭാഗങ്ങള്‍ ചുവരുകളില്‍ വര്‍ണ്ണവിസ്‌മയമാക്കിയ ക്ലാസ്‌മുറി വൈദ്യുതീകരിച്ചും ടൈല്‍ പാകിയും സീലിംങ്‌ ചെയ്‌ത്‌ പുതിയ ജനാലകളും കതകുകളും സ്‌ഥാപിച്ചും വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ്‌ അടച്ചുറപ്പുള്ളതാക്കിയത്‌.
ലാപ്‌ടോപ്‌, പ്ര?ജക്‌ടര്‍, ശബ്‌ദസംവിധാനങ്ങള്‍, ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ വര്‍ക്ക്‌ സംവിധാനം എന്നിവ ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നാണ്‌ ലഭ്യമാക്കിയത്‌.
20ന്‌ ചേരുന്ന പൊതുസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.ബാലഗോപാലന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ സുമേഷ്‌ ശങ്കര്‍ പുഴയനാല്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയാശ്രീധര്‍ ഓണസന്ദേശം നല്‍കും.
ബ്ലോക്കുപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അമ്മിണിയമ്മ പുഴയനാല്‍ മത്സരവിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിക്കും. സ്‌കൂള്‍ വികസന നിധി സമാഹരണം കെ.വി.എം.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍ കെ.ബി.സാബു ഉദ്‌ഘാടനം ചെയ്യും.
എല്‍.കെ.ജി മുതല്‍ ഏഴുവരെയുള്ള മുഴുവന്‍ ക്ലാസ്‌മുറികളും ഹൈടെക്‌ ആക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ രണ്ട്‌ ഹൈടെക്‌ ക്ലാസ്‌മുറികള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന്‌ വികസനസമിതി ചെയര്‍മാന്‍ ടി.പി.രവീന്ദ്രന്‍പിള്ള പറഞ്ഞു.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW