Saturday, November 17, 2018 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

എരുമേലിയില്‍ ശുചീകരണം കാര്യക്ഷമമാക്കണം

എരുമേലി: എരുമേലിയില്‍ ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വിവിധയിടങ്ങളില്‍ പുനരുദ്ധാരണ ജോലികള്‍ നടത്തണമെന്നും ആവശ്യപ്പെട്ട്‌ പഞ്ചായത്തംഗം പ്രകാശ്‌ പുളിക്കന്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ പരാതി നല്‍കി.
18 ലക്ഷം രൂപ മുടക്കി നവീകരിച്ച എരുമേലി സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിന്റെ ഒരു ഭാഗം കാടുകയറി നശിക്കുകയാണ്‌. കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ തുറക്കാത്തതിനാല്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരമാകെ മലമൂത്ര വിസര്‍ജനം നടത്തുന്നു.
ബസ്‌ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ പിന്‍ഭാഗത്തുള്ള തിട്ടയില്‍ കാടുകയറി. ഓടയില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്‌. വില്ലേജ്‌ ഓഫീസിലെ ചോര്‍ച്ച, സ്‌റ്റാന്‍ഡില്‍ യാത്രക്കാര്‍ നില്‍ക്കുന്ന സ്‌ഥലത്തെ വെള്ളക്കെട്ട്‌, പി. ഡബ്ല്യു. ഡി. ഓഫീസിലേക്ക്‌ കയറുന്ന ഭാഗത്തെ ഭിത്തിയുടെ തകരാര്‍ എന്നിവ അടിയന്തരമായി പരിഹരിക്കണം. മുക്കൂട്ടുതറിയിലെ മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരം കാണണം. മാര്‍ക്കറ്റിനു സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്‌. മുക്കൂട്ടുതറയിലെ ഷോപ്പിങ്‌ കോംപ്ലക്‌സിനു മുകളില്‍ റൂഫിങ്‌ ഇടണം. എരുമേലി സ്വകാര്യ ബസ്‌ സ്‌റ്റാന്റില്‍ രാവിലെയും വൈകിട്ടും പോലീസിന്റെ സേവനം ലഭ്യമാക്കാന്‍ പഞ്ചായത്ത്‌ ഇടപെടണം. മുക്കൂട്ടുതറയില്‍ ചന്ത ദിവസം ഉണ്ടാകുന്ന തിരക്ക്‌ നിയന്ത്രിക്കുന്നതിനായി പോലീസിന്റെ സേവനം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ പഞ്ചായത്തംഗം പരാതി നല്‍കിയത്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW