Saturday, September 15, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.38 AM

'ക്ഷേമനിധി ബോര്‍ഡ്‌ ഓഫീസ്‌ പുനഃസ്‌ഥാപിക്കണം'

കാഞ്ഞിരപ്പള്ളി: വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ഓഫീസ്‌ കോട്ടയത്തേക്ക്‌ മാറ്റിയതില്‍ ഐ.എന്‍.ടി.യു.സി. ആനക്കല്ല്‌ യുണിറ്റ്‌ കമ്മിറ്റി പ്രതിഷേധിച്ചു.
ക്ഷേമനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പലവട്ടം കോട്ടയത്ത്‌ പോയി വരേണ്ടതു കൊണ്ട്‌ പല ദിവസങ്ങളിലും കൃത്യമായി ജോലി എടുക്കാന്‍ സാധിക്കുന്നില്ല.
കാഞ്ഞിരപ്പള്ളിയില്‍നിന്നു മാറ്റിയ ക്ഷേമനിധി ബോര്‍ഡ്‌ പുനഃസ്‌ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊഴില്‍മന്ത്രിക്കു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടി. എം. ജോണിക്ക്‌ യോഗത്തില്‍ സ്വീകരണം നല്‍കി. യൂണിയന്‍ പ്രസിഡന്റ്‌ മാത്യു കുരിശുകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി. സി. സി. ജനറല്‍ സെക്രട്ടറി റോണി കെ. ബേബി ഉദ്‌ഘാടനം ചെയ്‌തു. റെസിലി തേനംമാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. നിബു ഷൗക്കത്ത്‌, ജോബ്‌ വെട്ടം, നൗഷാദ്‌ കാവുങ്കല്‍, റോബിന്‍ ആക്കാട്ട്‌, റെസിലി ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW