Wednesday, September 19, 2018 Last Updated 38 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.26 AM

കുന്നംകുളം മത്സ്യ- മാംസ മാര്‍ക്കറ്റ്‌ തെരുവുനായ്‌ക്കളുടെ വിശ്രമകേന്ദ്രമായി

uploads/news/2018/08/240423/2.jpg

കുന്നംകുളം: ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ ഭീഷണിയായി നഗരത്തിലെ മത്സ്യ- മാംസ മാര്‍ക്കറ്റ്‌ തെരുവുനായ്‌ക്കളുടെ വിശ്രമകേന്ദ്രമായി. നഗരശുചീകരണത്തിന്‌ അപമാനമായി മാറിയിരിക്കുകയാണ്‌ മാര്‍ക്കറ്റിലെ തെരുവുനായശല്യം. ശുചിത്വവും സുരക്ഷിതത്വവും ഇല്ലാതെയാണ്‌ നഗരസഭയുടെ മത്സ്യ - മാംസ മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. കുന്നംകുളത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ്‌ ഈ മാര്‍ക്കറ്റ്‌. എന്നാല്‍ കാലത്തിനനുസരിച്ച്‌ ആധുനികവല്‍ക്കരണം കൊണ്ടുവരാനും ജനങ്ങള്‍ക്ക്‌ വൃത്തിയായ അന്തരീക്ഷത്തില്‍ മത്സ്യങ്ങളും മാംസവും വാങ്ങാനും കഴിയുന്ന സാഹചര്യത്തിലല്ല മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌.
വൃത്തിഹീനമായ ചുറ്റുപാടുകളാണ്‌ മാര്‍ക്കറ്റില്‍ തെരുവുനായശല്യം വര്‍ധിക്കാന്‍ കാരണം. മാര്‍ക്കറ്റിലെ മാലിന്യം കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച്‌ ട്രഞ്ചിങ്‌ ഗ്രൗണ്ടിലേക്ക്‌ മാറുന്നുണ്ടെങ്കിലും പരിസരശുചീകരണത്തിലും മാര്‍ക്കറ്റ്‌ ദുര്‍ഗന്ധരഹിതമാക്കാനും നഗരസഭ ആരോഗ്യവിഭാഗത്തിനും കഴിയാതെ പോകുന്നത്‌ മാര്‍ക്കറ്റിന്റെ ഘടനയാണ്‌. കൃത്യമായ സംസ്‌കരണ സംവിധാനം ഇല്ലാതെയാണ്‌ മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ സംവിധാനം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്കറ്റ്‌ തെരുവുനായ്‌ക്കളുടെ വിശ്രമകേന്ദ്രമായി മാറും.
പന്നിമാംസം വില്‍ക്കുന്ന സ്‌ഥലത്താണ്‌ തെരുവു നായ്‌ക്കള്‍ വിശ്രമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ആഴ്‌ചയില്‍ ശനി, ഞായര്‍ ദിവസങ്ങളിലും വിശേഷപ്പെട്ട ദിവസങ്ങളിലും മാത്രമാണ്‌ പന്നിമാംസം വില്‍ക്കാറുള്ളത്‌. ഇതുകാരണം ആഴ്‌ചയില്‍ രണ്ടുദിവസം ഒഴികെ ബാക്കിയുള്ള ദിവസങ്ങളില്‍ വില്‌പന ഇല്ലാത്തതുകാരണമാണ്‌ തെരുവുനായ്‌ ശല്യം വര്‍ധിക്കുന്നത്‌. മാര്‍ക്കറ്റിലെ മറ്റു ഭാഗങ്ങളില്‍ പകല്‍സമയങ്ങളില്‍ മത്സ്യ- മാംസ കച്ചവടം നടക്കുന്നുണ്ട്‌.
നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ വി.കെ. ശ്രീരാമന്‍ മാര്‍ക്കറ്റിലെ ശുചിത്വമില്ലായ്‌മയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ തെരുവുനായ്‌ക്കള്‍ മാര്‍ക്കറ്റിലെ ഇറച്ചി വില്‌പനകേന്ദ്രങ്ങളില്‍ വിശ്രമിക്കുന്നത്‌ ഫോട്ടോയടക്കം പ്രസിദ്ധീകരിച്ചത്‌ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് ഇടയായിട്ടുണ്ട്‌. നഗരത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ മാര്‍ക്കറ്റ്‌ നിര്‍മിച്ചാല്‍മാത്രമേ ഇന്നുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമാകൂ. ഇതിനായി നിര്‍മാണമാരംഭിച്ച തുറക്കുളം മാര്‍ക്കറ്റ്‌ 70 ശതമാനം നിര്‍മാണം കഴിഞ്ഞെങ്കിലും വിവാദങ്ങളെ തുടര്‍ന്ന്‌ സ്‌തംഭനാവസ്‌ഥയിലാണ്‌. തുറക്കുളം മാര്‍ക്കറ്റ്‌ നിര്‍മാണത്തിനെതിരേ ആര്‍.എം.പി. കോടതിയില്‍ കേസുകളും നല്‍കിയതോടെ മാര്‍ക്കറ്റ്‌ നിര്‍മാണം അനിശ്‌ചിതത്വത്തിലായി. അതുവരെ ഇപ്പോഴുള്ള മാര്‍ക്കറ്റിനെത്തന്നെ ആശ്രയിക്കേണ്ടിവരും.

Ads by Google
Advertisement
Saturday 11 Aug 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW