Friday, September 14, 2018 Last Updated 47 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

കശുവണ്ടി ഫാക്‌ടറിയുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞ്‌ യു.എന്‍. പ്രതിനിധികള്‍

uploads/news/2018/08/240398/2.jpg

കൊല്ലം: കശുവണ്ടി മേഖലയിലെ സഹകരണ സാധ്യതകള്‍ പരിശോധിക്കാനെത്തിയ യു.എന്‍. സംഘം ഫാക്‌ടറി പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാനും ഉല്‍പന്നങ്ങള്‍ പരിശോധിക്കാനും സമയം കണ്ടെത്തി.
യുണിഡോ ഇന്ത്യ മേധാവി റെനെ വാന്‍ ബെര്‍ക്കല്‍, യു.എന്‍. വിമെന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുഹേല ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കശുവണ്ടി വികസന കോര്‍പറേഷന്റെ കൊല്ലം അയത്തില്‍ ഫാക്‌ടറിയില്‍ സന്ദര്‍ശനം നടത്തിയത്‌. കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്‌. ജയമോഹനും ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയനും ചേര്‍ന്ന്‌ ഇവരെ സ്വീകരിച്ചു.
ഷെല്ലിങ്‌, പീലിങ്‌, ഗ്രേഡിങ്‌ പ്രവര്‍ത്തനങ്ങള്‍ കണ്ട സംഘം ഉദ്യോഗസ്‌ഥരുമായും തൊഴിലാളികളുമായും സംവദിച്ചു. കോര്‍പറേഷന്‍ വിപണനം നടത്തുന്ന വിവിധ ഇനം കശുവണ്ടി പരിപ്പുകളും കാഷ്യൂ സൂപ്പും ഇവര്‍ പരിശോധിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW