Sunday, September 09, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

റെയ്‌ഡ്; 19 പിടികിട്ടാപ്പുള്ളികളും 128 വാറണ്ട്‌ പ്രതികളും പിടിയില്‍

uploads/news/2018/08/240397/1.jpg

കൊല്ലം: പോലീസ്‌ നടത്തിയ അപ്രതീക്ഷിത റെയ്‌ഡില്‍ 19 പിടികിട്ടാപ്പുള്ളികളും 128 വാറണ്ട്‌ പ്രതികളും പിടിയിലായി. കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണറുടെ നിര്‍ദേശപ്രകാരം സബ്‌ ഡിവിഷണല്‍ ഓഫീസര്‍മാരായ കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ്‌ ഇത്രയും പേര്‍ പിടിയിലായത്‌. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിനും മയക്കുമരുന്ന്‌ ഉപയോഗിച്ചതിനും അഞ്ചുപേര്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ 44 പേര്‍ക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന്‌ 17 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ചു കലഹമുണ്ടാക്കിയതിനും പൊതുസ്‌ഥലത്തു മദ്യപിച്ചതിനും 18 പേര്‍ക്കെതിരേയും കേസെടുത്തു. വാഹനപരിശോധനയില്‍ 748 പേര്‍ക്കും പൊതു
സ്‌ഥലത്ത്‌ പുകവലിച്ചതിന്‌ 37 പേര്‍ക്കും പിഴ ചുമത്തി. വരും ദിവസങ്ങളില്‍ ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ തുടരുമെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW