Tuesday, November 13, 2018 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

വ്യാജരേഖകള്‍ ചമച്ചു മരിച്ചയാളുടെ വസ്‌തു തട്ടിയെടുത്തു

uploads/news/2018/08/240396/0.jpg

ഓയൂര്‍: വെളിനല്ലൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധനയില്‍ രജിസ്‌ട്രേഷനില്‍ ക്രമക്കേട്‌ കണ്ടെത്തി. ധനനിശ്‌ചയാധാര രജിസ്‌ട്രേഷനിലും വസ്‌തു രജിസ്‌ട്രേഷനിലുമാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌.
മരിച്ചയാളുടെ വസ്‌തുക്കളാണ്‌ വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്തത്‌. മീയ്യന പുല്ലേലില്‍ വീട്ടില്‍ ഷീനാബീവിയാണ്‌ ഇവരുടെ സഹോദരന്‍ പരേതനായ ഷാജഹാന്റെ 35 സെന്റ്‌ വസ്‌തുവും വീടും തട്ടിയെടുത്തത്‌.
2006-ല്‍ സീനയുടെ കൈയില്‍നിന്നും സഹോദരന്‍ സി.ബി.ഹൗസില്‍ ഷാജഹാന്‍ 35 സെന്റ്‌ വസ്‌തു വിലയാധാരമായി വാങ്ങിയിരുന്നു. ഈ വസ്‌തുവില്‍ ഷാജഹാന്‍ വീട്‌ നിര്‍മിക്കുകയും ചെയ്‌തു. പിന്നീട്‌ ഷാജഹാന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന്‌ 10 വര്‍ഷങ്ങള്‍ക്കുശേഷം ഷീനാബീവി മറ്റൊരാളുമായി രജിസ്‌ട്രാഫീസില്‍ എത്തി ഷാജഹാനാണെന്ന്‌ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചു വ്യാജരേഖകള്‍ ഹാജരാക്കി വസ്‌തു സഹോദരിക്ക്‌ സഹോദരന്‍ ധനനിശ്‌ചയാധാരപ്രകാരം നല്‍കുന്നതായി കാണിച്ച്‌ 2017 ഓഗസ്‌റ്റ് എട്ടിനു രജിസ്‌ട്രേഷന്‍ നടത്തി ഇവരുടെ പേരിലേക്ക്‌ മാറ്റുകയായിരുന്നു.
തട്ടിപ്പു തിരിച്ചറിഞ്ഞ ഇവരുടെ ബന്ധുക്കള്‍ വിജിലന്‍സിന്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ വെളിനല്ലൂര്‍ സബ്‌ രജിസ്‌ട്രാറാഫീസില്‍ പരിശോധന നടത്തിയത്‌.
പരിശോധനയില്‍ രജിസ്‌ട്രേഷനില്‍ ക്രമക്കേടുള്ളതായി കണ്ടെത്തി. സംഭവം നടന്ന സമയത്ത്‌ സബ്‌ രജിസ്‌ട്രാറാര്‍ ബന്ധപ്പെട്ട കക്ഷികളെ ഹിയറിങ്ങിന്‌ വിളിക്കുകയോ ശരിയായ രീതിയില്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ പ്രഥമാന്വേഷണത്തില്‍ കണ്ടെത്തി.
സ്‌റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌, ആള്‍മാറാട്ടം നടത്തി വസ്‌തു തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന്‌ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഡിവൈ.എസ്‌.പി. കെ.അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ എസ്‌.ഐ. വി.പി.സുധീഷ്‌, എ.എസ്‌.ഐ. ബി.സജികുമാര്‍, കെ.മോഹന്‍കുമാര്‍, കെ.ശിവജി, ശോഭ, ഗീത എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW