Tuesday, November 06, 2018 Last Updated 25 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്‌ഞാപനം ഉടന്‍ പ്രഖ്യാപിക്കണം: കൊടിക്കുന്നില്‍

uploads/news/2018/08/240395/3.jpg

കൊല്ലം: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്‌ഞാപനം ഉടന്‍ പ്രഖ്യാപിക്കണമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മലയോര മേഖലകളിലെ 124 വില്ലേജുകള്‍ കസ്‌തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പരിസ്‌ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്‌.
ജനസാന്ദ്രതയേറിയ വില്ലേജുകള്‍ ഉള്‍പ്പെടെയാണ്‌ പരിസ്‌ഥിതി ലോലപ്രദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മലയോര മേഖലകളിലെ ജനജീവിതം തന്നെ താറുമാറാക്കുന്ന കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ ജനസാന്ദ്രതയുള്ള മലയോരമേഖലയിലെ കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചെന്നു കണ്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനെ കുറിച്ച്‌ വിശദമായി പഠിക്കാന്‍ ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ച കാര്യം കൊടിക്കുന്നില്‍ സുരേഷ്‌ സഭയില്‍ ചൂണ്ടിക്കാട്ടി. പഠന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പരിസ്‌ഥിതി ലോല പ്രദേശങ്ങളില്‍ വരുന്ന വില്ലേജുകളും ജനവാസകേന്ദ്രമുള്ള വില്ലേജുകളും വേര്‍തിരിക്കാന്‍ വിശദമായ
റിപ്പോര്‍ട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്‌ നല്‍കി.
എന്നാല്‍ മറ്റ്‌ സംസ്‌ഥാനങ്ങളിലെ റിപ്പോര്‍ട്ട്‌ കിട്ടാത്തതിന്റെ അടിസ്‌ഥാനത്തില്‍ അന്തിമ വിജ്‌ഞാപനം അനന്തമായി നീട്ടിക്കൊണ്ടു പോകയാണെന്നും കൊടിക്കുന്നില്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW