കൊല്ലം: ഇന്ത്യന്‍ അക്കാദമി ഒഫ് പീടിയാട്രിക്സിന്റെ (ഐ.എ.പി) പ്രധാന ഘടകങ്ങളില്‍ ഒന്നായ ന്യൂട്രീഷന്‍ ചാപ്പ്റ്ററിന്റെ സംസ്ഥാന സമ്മേളനം 12ന് കൊല്ലം ബീച്ച് ഹോട്ടലില്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ് ചെയര്മാന് ഡോ.എസ്. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന സമ്മേളനത്തില്‍ ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷ ഡോ.കെ.ഇ എലിസബത്ത് മുഖ്യാതിഥിയാകും.
11ന് ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനനം മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ ആഹാരരീതികളെക്കുറിച്ചുള്ള അവബോധം ശിശുരോഗ വിദഗ്ദ്ധര്‍ക്കു പങ്കുവയ്ക്കുകയും കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെ മുഖ്യഘടകമായ ആഹാരരീതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയുമാണ് ന്യൂട്രീഷന്‍ ചാപ്റ്ററിന്റെ ലക്ഷ്യം. ചടങ്ങില്‍ ഐ.എ.പി. മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, സംസ്ഥാന സെക്രട്ടറി ഡോ.ഐ റിയാസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. മദനമോഹനന്‍, ഡോ. പി.എന്‍.എന്‍ പിഷാരടി എന്നിവര്‍ പങ്കെടുക്കും. 150ല്‍പ്പരം ശിശുരോഗവിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പതിനഞ്ചോളം വിദഗ്ദ്ധര്‍ ഭക്ഷണക്രമത്തിന്റെ വിവിധ വിഷയങ്ങളെപ്പറ്റി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പി.എന്‍ ശ്രീകുമാര്‍, പബ്ലിസിറ്റി ചെയര്മാന് ഡോ.ബി ഹരിദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.