Tuesday, November 20, 2018 Last Updated 33 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

പെന്‍ഷന്‍ 23 വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ല; രണ്ടു മാസത്തിനകം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റ വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ കീഴില്‍ 1984ല്‍ അസിസ്‌റ്റന്റ്‌ യൂത്ത്‌ വെല്‍ഫെയര്‍ ഓഫീസറായി പുനര്‍നാമകരണം ചെയ്‌ത തസ്‌തികയില്‍ പ്രവര്‍ത്തിച്ച വ്യക്‌തിക്കു വിരമിച്ച്‌ 23 വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്ത ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള സര്‍വീസ്‌ ആനുകൂല്യങ്ങള്‍ രണ്ടു മാസത്തിനകം നല്‍കണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
ഇപ്പോള്‍ 78 വയസുള്ള പരാതിക്കാരന്‌ രണ്ടു മാസത്തിനകം ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ യുവജനക്ഷേമ ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ നഷ്‌ടപരിഹാരം നല്‍കേണ്ടി വരുമെന്ന്‌ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറയുന്നു.
കൊല്ലം തഴവ സ്വദേശി ആര്‍.എം. ശിവപ്രസാദ്‌ നല്‍കിയ പരാതിയിലാണു നടപടി. പരാതിക്കാരന്റെ സര്‍വീസ്‌ ആനുകൂല്യങ്ങള്‍ കണക്കാക്കി നല്‍കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിരുന്നതായി യുവജനക്ഷേമ ബോര്‍ഡ്‌ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാല്‍ കണ്‍സള്‍ട്ടന്റ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ അപാകത ചൂണ്ടിക്കാട്ടി. പുതിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പു വിരമിച്ച വയോധികനായ പരാതിക്കാരന്റെ ആനുകൂല്യങ്ങള്‍ യുവജനക്ഷേമ ബോര്‍ഡ്‌ വൈകിപ്പിച്ചതിനു ന്യായീകരണമില്ലെന്ന്‌ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ അസാധാരണമായ കാലതാമസം ഉണ്ടായിട്ടുണ്ട്‌. കണ്‍സള്‍ട്ടന്റ്‌ നിയമത്തിന്റെ പേരില്‍ പരിഹാരം നീണ്ടുപോകുന്നത്‌ ആശാസ്യമല്ല. യുവജനക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി കൈപ്പറ്റുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
ഉത്തരവ്‌ ചീഫ്‌ സെക്രട്ടറി, യുവജനകാര്യ സെക്രട്ടറി എന്നിവര്‍ക്കയച്ചു. വിഷയം യുവജനക്ഷേമ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്കും അയച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW