Wednesday, November 21, 2018 Last Updated 45 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.17 AM

നെയ്യാറില്‍ നീരൊഴുക്ക്‌ ശക്‌തം ബലിതര്‍പ്പണത്തിന്‌ കര്‍ശന നിയന്ത്രണം

uploads/news/2018/08/240392/1.jpg

മലയിന്‍കീഴ്‌ : നെയ്യാര്‍ഡാം തുറന്നുവിട്ടതോടെ നെയ്യാറില്‍ നീരൊഴുക്ക്‌ ശക്‌തമായി. നെയ്യാറിന്റെ തീരത്തുള്ള പുന്നാവൂര്‍, അരുവിക്കരയിലും, പെരുമ്പഴുതൂര്‍ അരുവിപ്പുറത്തും ബലിതര്‍പ്പണത്തിനു എത്തുന്ന ലക്ഷത്തില്‍പരം ആളുകളെ ആറ്റിലിറങ്ങാതെ നിയന്ത്രിക്കാന്‍ പോലീസും, ഫയര്‍ഫോഴ്‌സും ഇന്നലെ രാത്രിമുതല്‍ ജാഗ്രതയിലാണ്‌. മുങ്ങല്‍, നീന്തല്‍ വിദഗ്‌ധരുടെ സേവനം അരുവിപ്പുറത്തും, അരുവിക്കരയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. റവന്യൂ അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ നെയ്യാര്‍ഡാമില്‍ ഷട്ടര്‍ താഴ്‌ത്തി ജലപ്രവാഹത്തിനു വൈകുന്നേരത്തോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രിയോടെ നെയ്യാറിലെ നീരൊഴുക്ക്‌ പരമാവധി കുറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എങ്കിലും ആറ്റില്‍ ഇറങ്ങുന്നത്‌ പോലീസും, ഫയര്‍ഫോഴ്‌സും നിരുത്സാഹപ്പെടുത്തിയേക്കും. ഇന്നലെ പകല്‍ മഴയ്‌ക്ക് ശമനമുണ്ടായത്‌ ആശ്വാസത്തിന്‌ ഇടനല്‍കി. നെയ്യാറിന്റെ തീരങ്ങളില്‍ സ്വകാര്യ കര്‍മിമാര്‍ പിതൃബലി ഒരുക്കുന്നതാണ്‌ പൊലീസിന്‌ തലവേദന സൃഷ്‌ടിക്കുന്നത്‌. ഇതൊഴിവാക്കാന്‍ എന്ത്‌ നടപടി സ്വീകരിക്കണമെന്ന ആലോചനയിലാണ്‌ നിയമപാലകരും, ക്ഷേത്ര ഭാരവാഹികളും. ഇന്ന്‌ പുലര്‍ച്ചെ നാലുമണിമുതലാണ്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW