Friday, September 14, 2018 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.16 AM

കണ്ണൂര്‍ വിമാനത്താവളം ഉഡാന്‍ വഴി ആദ്യന്തര സര്‍വീസ്‌ വ്യാപകമാക്കും

uploads/news/2018/08/240390/1.jpg

മട്ടന്നൂര്‍: ഉഡാന്‍ വഴി കണ്ണൂര്‍ വിമാനത്താവളത്തിന്‍ ആദ്യന്തര സര്‍വീസ്‌ വ്യാപകമാക്കും . വിമാനത്താവളത്തില്‍ നിന്ന്‌ പ്രതിദിന വിമാന സര്‍വീസ്‌ നടത്തി അഭ്യന്തര സര്‍വീസ്‌ വ്യാപകമാക്കുവാന്‍ തീരുമാനം
ഒകേ്‌ടാബര്‍ അവസാനത്തോടെ സര്‍വീസ്‌ ആരംഭിക്കാനുള്ള നീക്കത്തിലാണ്‌ വ്യോമയാന വകുപ്പ്‌ .
രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക്‌ പ്രതിദിന സര്‍വീസുകള്‍ നടത്തി ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉഡാന്‍ പദ്ധതിക്ക്‌ രൂപം നന്‍ക്കിയത്‌
ഉഡാന്‍ പദ്ധതി പ്രകാരം .സ്‌പൈസ്‌ജെറ്റ്‌, ഇന്‍ഡിഗോ, കമ്പനികള്‍ കണ്ണുരില്‍ നിന്ന്‌ ചെന്നൈ, ഗാസിയാബാദ്‌, ബംഗളുരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചില്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്ലാം ദിവസവും സര്‍വീസ്‌ നടത്തും.ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട്‌ അതോറിറ്റിയും മാസങ്ങള്‍ക്ക്‌ മുമ്പ്‌ധാരണപത്രം ഒപ്പുവെച്ചുവെങ്കിലും ഉഡാന്‍ പദ്ധതിയിലെ നിബന്ധനകാരണം ഉഡാനില്‍ നിന്നും പിന്‍മാറുന്നതിന്‌ വേണ്ടി സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉഡാന്‍ പദ്ധതി പ്രകാരം സര്‍വീസ്‌ നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കു റൂട്ടുകള്‍ മുന്നുവര്‍ഷത്തേക്കുകുത്തകയായി നല്‍ക്കണമെന്നും
വിമാനത്താവളക്കൂലി വാങ്ങരുതെന്ന വ്യവസ്‌ഥയും
രാജ്യന്തര എയര്‍ലൈന്‍ കമ്പനികള്‍ കണ്ണുരിലേക്കു വരി നു ള്ള സാധ്യത കുറയുമെന്ന ആശങ്കയും മാണ്‌ ഉഡാന്‍ പദ്ധതിയില്‍ നിന്ന്‌ പിന്‍മാറാന്‍ പ്രധാനകാരണമായി കണ്ടെത്തിയത്‌.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായ ഉഡാന്‍ കണ്ണുരില്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന്‌ ചില നിബന്ധനകള്‍ മാറ്റി ഉഡാന്‍ നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്‌
ഉഡാന്‍ വഴി
തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക്‌ നഷ്‌ടം വരുന്ന തുകയുടെ 20 ശതമാനം വിജി എഫ്‌ (വയ ബീലിറ്റി ഗ്യാപ്‌ ഫണ്ട്‌ ) ആയി സംസ്‌ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ നേരത്തെ ധാരണയായിട്ടുണ്ട്‌. ഇന്ധനത്തിനുള്ള ജി എസ്‌ ടി ഒരു ശതമാനമായി നിജപ്പെടുത്തും . സാധരണക്കാര്‍ക്കും വിമാനയാത്ര ലഭിക്കാന്‍ വേണ്ടിയാണ്‌ ഉഡാന്‍ പദ്ധതി. മണിക്കൂറിന്‌ 2500 രൂപ ക്രമത്തിലായിരിക്കും പദ്ധതി പ്രകാരം യാത്ര നിരക്ക്‌ .ആദ്യന്തര സര്‍വീസിന്‌ പുറമെ മറ്റു വിദേശ രാജ്യങ്ങളിലേക്ക്‌ ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യജെറ്റ്‌ എന്നിവയ്‌ക്ക് അന്താരാഷ്ര്‌ട സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര മന്ത്രിമാര്‍ നടത്തിയ പ്രസ്‌താവനയിലാണ്‌ ഈ കാര്യം അറിയിച്ചത്‌.
നിലവില്‍ അബുദാബി സര്‍വ്വീസിന്‌ ജെറ്റിനും ,ദമ്മാം സര്‍വ്വീസ്‌ നടത്താന്‍ ഗോ എയറിനും അനുമതി ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ദോഹയിലേക്ക്‌ ഇന്‌ഡിഗോക്കും റിയാദ്‌,മസ്‌കറ്റ്‌ സര്‍വ്വീസിന്‌ എയര്‍ ഇന്ത്യക്കും ഉടന്‍ അനുമതി നല്‍കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കിട്ടുണ്ട്‌
ഒകേ്‌ടാബര്‍ അവസാനത്തോടെ വിമാനത്താവളം വാണിജ്യാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കും.

Ads by Google
Advertisement
Saturday 11 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW