Friday, September 14, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

പരിയാരം ദേശീയപാതയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മരത്തിലിടിച്ച്‌ 17 പേര്‍ക്ക്‌ പരുക്ക്‌

പരിയാരം: ദേശീയപാതയില്‍ കെ.എസ്‌.ആര്‍.ടി.സി കൊല്ലൂര്‍ മൂകാംബിക ബസ്‌ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച്‌ 17 പേര്‍ക്ക്‌ പരുക്ക്‌. ഇന്നലെ പുലര്‍ച്ച രണ്ടരയോടെയാണ്‌ തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക്‌ പോകുന്ന കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ഫാസ്‌റ്റ് എയര്‍ബസ്‌ പരിയാരം കെ.കെ.എന്‍ പരിയാരം സ്‌മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നില്‍ അപകടത്തില്‍ പെട്ടത്‌.
കനത്ത മഴയില്‍ റോഡരികില്‍ മരം പൊട്ടിവീണതുകണ്ട്‌ ബസ്‌ റോഡില്‍ നിന്ന്‌ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ്‌ അപകടം സംഭവിച്ചത്‌. പരിക്കേറ്റവരെ പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്‌.
പിണറായി സ്വദേശി രൂപേഷിനെ(35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW