Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

വാവുബലിക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

uploads/news/2018/08/240385/4.jpg

തൊടുപുഴ: വാവുബലിക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്നു രാവിലെ മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. പിതൃമോക്ഷത്തിനായി പ്രത്യേക പൂജകളും ക്ഷേത്രങ്ങളില്‍ നടക്കും.
തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രക്കടവില്‍ ഇന്ന്‌ നാലുമുതല്‍ ബലിതര്‍പ്പണം നടക്കും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഭക്‌തര്‍ക്കു ക്ഷേത്രത്തില്‍ ഒരുക്കും. പിതൃമോക്ഷാര്‍ഥം ക്ഷേത്രത്തില്‍ പ്രത്യേക തിലഹവനവും ബ്രാഹ്‌മണ ഊട്ടും നടക്കും.
മുതലിയാര്‍മഠം മഹാദേവ ക്ഷേത്രക്കടവില്‍ രാവിലെ അഞ്ചുമുതല്‍ ബലിതര്‍പ്പണം നടക്കും.
എസ്‌.എന്‍.ഡി.പി. യോഗം തൊടുപുഴ യൂണിയന്‍ വെങ്ങല്ലൂര്‍ ചെറായിക്കല്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമുതല്‍ ബലിതര്‍പ്പണം നടക്കും. വൈക്കം ബെന്നി ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും.
തൊമ്മന്‍കുത്ത്‌ നാല്‍പതേക്കര്‍ ശാന്തിക്കാട്‌ ദേവീക്ഷേത്രത്തില്‍ രാവിലെ ഏഴുമുതല്‍ ക്ഷേത്രത്തിനു സമീപമുള്ള പുതുതായി നിര്‍മിച്ച കടവില്‍ ബലിതര്‍പ്പണം നടക്കും. ഗണപതിഹോമം, നമസ്‌ക്കാരം, അടച്ചുനമസ്‌ക്കാരം എന്നീ വഴിപാടുകളും വിശേഷാല്‍ പൂജകളും നടക്കും. ക്ഷേത്രം മേല്‍ശാന്തി പ്രദീപ്‌കുമാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
അമയപ്ര മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ആറുമുതല്‍ 10 വരെ പിതൃതര്‍പ്പണം നടക്കും.
കുറുമ്പാലമറ്റം എലമ്പിലക്കാട്ട്‌ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ആറുമുതല്‍ ബലിതര്‍പ്പണം നടക്കും.
വണ്ണപ്പുറം കാഞ്ഞിരക്കാട്ട്‌ മഹാദേവ ക്ഷേത്രത്തില്‍ വാവുബലിയും ഔഷധക്കഞ്ഞി വിതരണവും രാവിലെ ആറുമുതല്‍ 11 വരെ നടക്കും. ഇതോടൊപ്പം പിതൃഗതിക്കും പിതൃപ്രീതിക്കുമുള്ള തിലഹവനവും പിതൃനമസ്‌കാരവും നടക്കും.
ഇളംദേശം ചാത്തുണ്ണിക്കാവ്‌ മഹാദേവ ക്ഷേത്രത്തിലെ വാവുബലി രാവിലെ ആറുമുതല്‍ 11 വരെ നടക്കും.
കോടിക്കുളം അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തില്‍ രാവിലെ ആറുമുതല്‍ പിതൃതര്‍പ്പണം നടക്കും. ആയില്യം പൂജയും ക്ഷേത്രത്തില്‍ നടക്കും.കാളിയാര്‍ ദര്‍ഭത്തൊട്ടി മങ്കുഴിക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 6.15 മുതല്‍ പിതൃതര്‍പ്പണം, എട്ടിന്‌ ഔഷധക്കഞ്ഞി വിതരണം.
ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്‌ണു ക്ഷേത്രത്തിലെ വാവുബലി രാവിലെ അഞ്ചുമുതല്‍ ക്ഷേത്രം മേല്‍ശാന്തി മഹേഷ്‌ സുബ്രഹ്‌മണ്യന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തിലഹവനവും സായൂജ്യപൂജയും ആയില്യം പൂജയും നടക്കും.
കോളപ്ര ചക്കളത്തുകാവ്‌ ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ കൊടുബലി, മഹാശ്രാദ്ധമൂട്ട്‌ നടക്കും. ക്ഷേത്രത്തില്‍ ദ്വാദശനാമപൂജയും ആയില്യം പൂജയും നടക്കും. കാഞ്ഞിരമറ്റം തെക്കനാട്ട്‌ ഇല്ലം ശ്രീകുമാര്‍ ഇളയത്‌ നേതൃത്വം നല്‍കും. പിതൃപൂജ, വിഷ്‌ണുപൂജ, ബ്രഹ്‌മണരുടെ കാലുകഴുകിച്ചൂട്ട്‌ തുടങ്ങിയവയ്‌ക്കു ക്ഷേത്രം മേല്‍ശാന്തി ഇരളിയൂര്‍മന ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
പരിയാരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വാവുബലി രാവിലെ 6.30 മുതല്‍ നടക്കും. ബലിക്കുശേഷം അന്നദാനം നടക്കും.

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW