Friday, September 14, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യം എത്തി

uploads/news/2018/08/240383/2.jpg

ഇടുക്കി: ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം അടിമാലിയില്‍ എത്തി. 80 പേരടങ്ങുന്ന സംഘമാണു രക്ഷാദൗത്യത്തിന്‌ നേതൃത്വം നല്‍കുന്നത്‌.
കൊരങ്ങാട്ടി, കൊടകല്ല്‌, പെട്ടിമുടി, മാങ്കുളം, പള്ളിവാസല്‍ മേഖലകളില്‍ മഴകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കുക, മണ്ണിടിഞ്ഞ്‌ ഗതാഗതം പൂര്‍ണമായി തടസപ്പെട്ട മേഖലളില്‍ നിന്ന്‌ സുരക്ഷിതമായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റുക, ഗതാഗതം പുനസ്‌ഥാപിക്കുക, തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ രക്ഷാപ്രര്‍ത്തനങ്ങളാണ്‌ ഇന്നലെ നടന്നത്‌.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ്‌ രക്ഷപ്രവര്‍ത്തനം തുടരുന്നത്‌. രക്ഷാദൗത്യത്തിനായുള്ള അത്യാധുനിക സജ്‌ജീകരണങ്ങളടക്കം അടിമാലിയില്‍ എത്തിച്ചു കഴിഞ്ഞു. അടിമാലി വിശ്വദീപ്‌തി സ്‌കൂളിലാണ്‌ സൈന്യം ക്യമ്പ്‌ ചെയ്യുന്നത്‌.
മാങ്കുളം മേഖലയിലും ഇന്നലെ 25 പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വരും ദിവസങ്ങളിലും സൈന്യം അടിമാലി മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW