Friday, September 14, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

പ്രളയത്തില്‍ മുങ്ങി ചെറുതോണി

uploads/news/2018/08/240382/1.jpg

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചുഷട്ടറുകളില്‍ മൂന്നെണ്ണം 1.3 മീറ്ററും രണ്ടെണ്ണം 50 സെന്റീ മീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേയ്‌ക്ക്‌ ഒഴുക്കാന്‍ തുടങ്ങി. ഇതോടെ ചെറുതോണി ട്രാഫിക്‌ ഐലന്‍ഡ്‌- സ്‌റ്റോണേജ്‌ ഹോട്ടല്‍ വരെയുള്ള കച്ചവടസ്‌ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിച്ചു.
ടൗണില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന മുഴുവന്‍ വാഹനങ്ങളും വഞ്ചിക്കവലയിലുള്ള സ്‌കൂള്‍ ഗ്രൗണ്ടിലേയ്‌ക്കു മാറ്റി. തെരക്ക്‌ നിയന്ത്രിക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരെയും വിളിച്ചുവരുത്തി ടൗണ്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും ഫയര്‍ഫോഴ്‌സിന്റെയും ദുരന്ത നിവാരണസേനയുടെയും നിയന്ത്രണത്തിലാക്കി. ടൗണിലുള്ള ഇലക്‌ട്രിക്‌ ലൈനുകള്‍ മുഴുവന്‍ വിച്‌ഛേദിച്ചു. പെരിയാറിനോട്‌ ചേര്‍ന്നുള്ള കടകളിലെ സാധനങ്ങള്‍ മുഴുവന്‍ മാറ്റി. ചെറുതോണി ബസ്‌റ്റാന്‍ഡിന്‌ സമീപം വച്ചു പിടിപ്പിച്ചിരുന്ന തണല്‍ മരങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. പെരിയാറിന്റെ ഇരുവശങ്ങളിലും നിന്ന മരങ്ങളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഈ പ്രദേശങ്ങളിലും ബസ്‌റ്റാന്‍ഡും ചെറുതോണി പാലവും വെള്ളത്തിനടിയിലായി.
കട്ടപ്പനയില്‍നിന്നും ഇടുക്കി-ചെറുതോണി വഴിയുള്ള ഗതാഗതം സ്‌തംഭിച്ചു. വാഹനങ്ങള്‍ മരിയാപുരം-വിമലഗരി, കൊച്ചുകരിമ്പന്‍ വഴി തിരിച്ചുവിടുകയാണ്‌. ടൗണില്‍ വെള്ളമൊഴുകുന്ന പെരിയാര്‍ ജനപ്രതിനിധികളും ജില്ലാകലക്‌ടറും നേരിട്ടു സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. തടിയംപാട്‌ ചപ്പാത്ത്‌ പൂര്‍ണമായും വെള്ളത്തിനടിയിലായി. ജന ജീവിതം സ്‌തംഭിച്ച നിലയിലാണ്‌. ഇടുക്കി അണക്കെട്ട്‌ തുറന്നിവിട്ടതിനു ശേഷമുള്ള ഓരോ മണിക്കൂറിലും ജലവിതാനം ഇടവിട്ട്‌ പരിശോധിച്ചു റിപ്പോര്‍ട്ട്‌ കലക്‌ടര്‍ക്കു നല്‍കുന്നുണ്ട്‌. അഞ്ച്‌ ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ 24 മണിക്കൂറും ജാഗ്രത തുടരാന്‍ പോലീസിനും ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സേനയ്‌ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു.
െൈവദ്യുതി ബോര്‍ഡിലെ ഡാം സുരക്ഷാ വിഭാഗമാണു ഷട്ടര്‍ തുറക്കാന്‍ മേല്‍നോട്ടം വഹിക്കുന്നത്‌. ഡാം സേഫ്‌ടി സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ നേതൃത്വത്തിലാണു ഷട്ടറുകള്‍ തുറക്കുന്നത്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW