Monday, July 22, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

വെള്ളിയാമറ്റം കുളമാവ്‌ മേഖലകളില്‍ വ്യാപകമായി മരം വീണു

മൂലമറ്റം: കനത്ത മഴയെ തുടര്‍ന്ന്‌ വെള്ളിയാമറ്റം-കുളമാവ്‌ മേഖലകളില്‍ വ്യാപകമായി മരം മറിഞ്ഞു വീണു.
തൊടുപുഴ-പുളിയന്‍മല സംസ്‌ഥാന പാതയില്‍ രണ്ടിടത്തു മരം വീണു. ഇടുക്കി വനത്തില്‍ ചേരിയില്‍ വന്‍ മരം വീണു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇതോടെ വനത്തിനുള്ളില്‍ അനവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്‌. ഇതോടൊപ്പം കുളമാവ്‌ വൈശാലി കവലയിലും മരം വീണിട്ടുണ്ട്‌.
അഗ്‌നിശമനസേനയും പോലീസും ചെറുതോണിയില്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഈ പ്രദേശങ്ങളിലായതിനാല്‍ മരം വെട്ടിമാറ്റാന്‍ സാധിക്കാത്ത അവസ്‌ഥയിലാണ്‌.
പൂമാല മേത്തൊട്ടി റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്‌. വെള്ളിയാമറ്റം പഞ്ചായത്തില്‍ അനവധി സ്‌ഥലങ്ങളില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW