Thursday, September 13, 2018 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

ജീവിത വിജയത്തിന്‌ കഠിനപ്രയത്‌നം അത്യന്താപേക്ഷിതം: കെ.ജീവന്‍ ബാബു

തൊടുപുഴ: പ്രതികൂല സാഹചര്യങ്ങളെ കഠിന പ്രയത്‌നത്തിലൂടെ അനുകൂലമാക്കിയെടുക്കുന്നവര്‍ക്ക്‌ അവകാശപ്പെട്ടതാണു ജീവിതത്തന്റ വിജയമെന്നു ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബു. ന്യൂമാന്‍ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ഫൗണ്ടേഷന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കഠിനാധ്വാനത്തിനു കുറുക്കുവഴികളില്ല. സ്‌ഥിരമായ പരിശ്രമം ഒന്നു മാത്രമാണു മരുന്നെന്നും പൂര്‍വ വിദ്യാര്‍ഥി കൂടിയായ അദ്ദേഹം കൂട്ടിചേര്‍ത്തു. ന്യൂമാനിലെ അഞ്ചു വര്‍ഷത്തെ ക്യാമ്പസ്‌ ജീവിതം തന്റെ ഭാവി കരുപിടിപ്പിക്കുന്നതില്‍ ഏറെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. കോളജ്‌് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സെന്റ്‌ നെടുങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടനയായ ന്യൂമനൈറ്റ്‌സ്‌ പ്രസിഡന്റ്‌ പ്രഫ.ജോസ്‌ അഗസ്‌റ്റിന്‍, വൈസ്‌ പ്രസിഡന്റ്‌ ഇ.എ. റഹിം, സെക്രട്ടറി ലഫ്‌. പ്രജീഷ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഓഡിറ്റോറിയത്തിന്റെ നടുത്തളത്തിലേക്ക്‌ ഇറങ്ങി നടത്തിയ സംവാദം കുട്ടികള്‍ക്ക്‌ കൂടുതല്‍ ഉണര്‍വും പ്രചോദനവും നല്‍കി.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW