Thursday, February 21, 2019 Last Updated 42 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

സ്വകാര്യ സ്‌ഥാപനത്തിനു സമീപത്തുനിന്ന്‌ ആയുധങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ സ്വകാര്യ സ്‌ഥാപനത്തിനു സമീപത്തുനിന്നും ആയുധങ്ങള്‍ കണ്ടെത്തി. സ്വകാര്യ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികളല്ലാത്ത ചിലര്‍ ഇടപെടുകയും ആയുധം ഒളിപ്പിക്കുകയുമായിരുന്നെന്നു നാട്ടുകാര്‍ ആരോപിച്ചു.
തൂക്കുപാലം തേര്‍ഡ്‌ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളജിലെ യൂണിയന്‍ ഇലക്ഷന്റെ നോമിനേഷനുമായി ബന്ധപ്പെട്ടാണു പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നു പ്രദേശവാസികള്‍ പറയുന്നു. കോളജിലെ വിദ്യാര്‍ഥികളല്ലാത്ത ചിലര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കാര്യങ്ങളില്‍ ഇടപെടുകയും ഒരേ വിദ്യാര്‍ഥി പ്രസ്‌ഥാനത്തില്‍പെട്ട ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും പറയപ്പെടുന്നു. തുടര്‍ന്ന്‌ ബൈക്കില്‍ മുണ്ടിയെരുമയില്‍ എത്തിയ ചില യുവാക്കള്‍ പഞ്ചായത്തുവക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌ഥാപനത്തിലേക്കു വലിയ വാക്കത്തികള്‍ കൊണ്ടുപോകുകയുമായിരുന്നു.
സ്‌ഥാപനത്തില്‍നിന്നും ഇറങ്ങി വന്ന ഇവരെ മറ്റ്‌ യുവാക്കള്‍ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലിസെത്തി കമ്പിവടികളും വാക്കത്തിയും സ്വകാര്യ സ്‌ഥാപനത്തിനു പിന്‍വശത്തുനിന്നു കണ്ടെത്തുകയുമായിരുന്നു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW