Friday, September 14, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

108 ആംബുലന്‍സ്‌ സേവനം നിഷേധിച്ചു; മനുഷ്യാവകാശ കമ്മിഷന്‌ പരാതി

uploads/news/2018/08/240376/4.jpg

ചേര്‍ത്തല: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്‌ധ ചികിത്സക്ക്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ്‌ സേവനം നിഷേധിച്ചതിനെതിരേ മനുഷ്യാവകാശ കമ്മിഷനു പരാതി.
കഴിഞ്ഞദിവസം രാത്രി ബൈക്കപകടത്തിന്‍ തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ വയലാര്‍ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ കളത്തില്‍പറമ്പ്‌ രാജേന്ദ്രന്റെ മകന്‍ അഖില്‍ രാജ്‌ (20) നെ ഗവ. താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരുക്ക്‌ ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്‌ 108 ആംബുലന്‍സ്‌ സേവനത്തിനായി കോള്‍ സെന്ററിലേക്കു വിളിച്ചെങ്കിലും മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ബെഡ്‌ ഉണ്ടോ എന്ന്‌ ഉറപ്പുവരുത്താതെ ആംബുലന്‍സ്‌ വിട്ടുതരില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന്‌ ഡോക്‌ടര്‍ നേരിട്ട്‌ കോള്‍ സെന്റര്‍ ജീവനക്കാരനുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയമത്രയും 108 ആംബുലന്‍സും ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കോള്‍ സെന്ററില്‍നിന്നു നിര്‍ദേശം ലഭിക്കാതെ വരാന്‍ സാധിക്കില്ലെന്ന്‌ ജീവനക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ താലൂക്ക്‌ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോകുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റാഫ്‌ നഴ്‌സ്‌മാരില്‍ ഒരാളെ ആംബുലന്‍സില്‍ രോഗിക്കൊപ്പം ഡോക്‌ടര്‍ വിട്ടു.
വെന്റിലേറ്റര്‍ സംവിധാനമില്ലാത്തതിനാല്‍ യാത്രാമധ്യേ രോഗിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ തിരികെ പോരേണ്ടി വന്നതായി ആംബുലന്‍സ്‌ ഡ്രൈവര്‍ ഹരീഷ്‌ പറഞ്ഞു.
തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സിന്റെ സേവനം ലഭിച്ചിരുന്നെങ്കില്‍ അഖിലിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഡോക്‌ടര്‍ നേരിട്ട്‌ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും സേവനം നല്‍കാന്‍ വിസമ്മതിച്ച 108 ആംബുലന്‍സ്‌ അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എന്‍.പി. വിമല്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW