Friday, September 14, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

ആശുപത്രിക്കു മുന്നില്‍ അപകടക്കുഴികള്‍; മുഖംതിരിച്ച്‌ അധികാരികള്‍

uploads/news/2018/08/240375/3.jpg

തുറവൂര്‍: ദേശീയപാതയില്‍ ഗവ. താലൂക്ക്‌ ആശുപത്രിക്ക്‌ മുന്നിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണിയായി. ദുരിതംപേറി യാത്രക്കാര്‍. കണ്ട ഭാവം നടിക്കാതെ അധികാരികള്‍. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടതോടെ റോഡും കുഴിയും തിരിച്ചറിയാനാകത്ത സ്‌ഥിതിയായി. വാഹനങ്ങള്‍ കുഴികള്‍ വീണ്‌ യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും പതിവായി.
കാല്‍നട, ഇരുചക്രവാഹന യാത്രികരാണ്‌ അപകടത്തില്‍ പെടുന്നവരില്‍ അധികവും. വലിയ വാഹനങ്ങള്‍ കുഴിയില്‍ ചാടി നിയന്ത്രണം തെറ്റി അപകടം സംഭവിക്കുന്നുണ്ട്‌.
കുഴികള്‍ക്കു സമീപം സൂചനാ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ ഇവ കാണാന്‍ കഴിയുന്നില്ലെന്നാണു പരാതി. വെള്ളം നിറഞ്ഞ കുഴികളില്‍ പകല്‍പോലും ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍ പെടുകയാണ്‌. തലനാരിഴയ്‌ക്കാണു പലരും അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നത്‌. കഴിഞ്ഞദിവസം ഇരുചക്രവാഹന യാത്രികയായ യുവതിക്ക്‌ കുഴിയില്‍ വീണ്‌ പരുക്കേറ്റിരുന്നു.
ചാറ്റല്‍ മഴ പെയ്‌താല്‍ പോലും വെള്ളക്കെട്ട്‌ രൂപപ്പെടും. ദേശീയപാത അശാസ്‌ത്രീയമായി പുനര്‍നിര്‍മിച്ചതാണ്‌ റോഡ്‌ തകരുന്നതിന്‌ കാരണമായതെന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.
വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ കാന നിര്‍മിക്കണമെന്ന ആവശ്യത്തിന്‌ നേരെയും അധികൃതര്‍ കണ്ണടയ്‌ക്കുകയായിരുന്നെന്നാണു നാട്ടുകാരുടെ പരാതി. അടിയന്തരമായി റോഡില്‍ അറ്റകുറ്റപ്പണി നടത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW