Friday, September 14, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

മോഷ്‌ടാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ഓടിച്ചിട്ടു പിടികൂടി

uploads/news/2018/08/240374/2.jpg

എടത്വാ: മോഷണ ശ്രമത്തിനിടെ വീട്ടുകാരെ കണ്ട്‌ ഓടി രക്ഷപ്പെട്ട മോഷ്‌ടാവിനെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി.
നിരണം പടിഞ്ഞാറേമുറി ആശാംപറമ്പില്‍ സജിത്ത്‌ (27) ആണു പിടിയിലായത്‌. ഇന്നലെ രാവിലെ 10.30ന്‌ പാണ്ടങ്കരി പള്ളിക്ക്‌ സമീപമുള്ള വീട്ടിലെ മോഷണ ശ്രമത്തിനിടെയാണു പിടിയിലായത്‌.
രാവിലെ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി വാതില്‍ പൊളിച്ചാണ്‌ ഇയാള്‍ അകത്തു കടന്നത്‌. അപ്രതീക്ഷിതമായി വീട്ടുകാര്‍ മടങ്ങിയെത്തിയതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഈ സമയം പരിശോധനയ്‌ക്കെത്തിയ പോലീസിന്റെ കണ്ണില്‍ പെട്ടു.
എടത്വാ എസ്‌.ഐ. കെ.ജി രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും നാട്ടുകാരും ചേര്‍ന്ന്‌ ഇയാളെ ഓടിച്ചിട്ട്‌ പിടിക്കുകയായിരുന്നു. സി.പി.ഒമാരായ പ്രേംജിത്ത്‌, സജി, ബിനീഷ്‌, രതീഷ്‌ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ വീടുകള്‍ അടച്ചിട്ട്‌ പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്‌. ഈ സാഹചര്യം മുതലെടുത്താണു മോഷ്‌ടാക്കള്‍ വീടുകളില്‍ എത്തുന്നത്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW