Thursday, February 21, 2019 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

ചക്കുളത്തുകാവില്‍ ഗൗരി ദര്‍ശനവള എഴുന്നള്ളിപ്പ്‌ ഉത്സവം

ചക്കുളത്തുകാവ്‌: ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന വള എഴുന്നള്ളിപ്പ്‌ ഉത്സവം 15 മുതല്‍ 17 വരെ നടക്കും. 15ന്‌ രാവിലെ ദേവി ഭാഗവത പാരായണം, പ്രസാദമൂട്ട്‌, പ്രഭാഷണം. 16ന്‌ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക്‌ ശേഷം വൈകിട്ട്‌ 5.30ന്‌ മൂലകുടുംബ ക്ഷേത്രത്തിലെ നിലവറ വാതുക്കല്‍ മംഗല്യദീപ പ്രതിഷ്‌ഠയും പുടവയെടുപ്പും നടക്കും. ഭക്‌തജനങ്ങള്‍ക്ക്‌ പുടവ സമര്‍പ്പിക്കുകയും ദര്‍ശനവും നടത്താം. തുടര്‍ന്ന്‌ കുട്ടി എഴുന്നള്ളത്തും നാലമ്പലത്തിന്‌ ചുറ്റും പ്രദക്ഷിണവും ഗൗരിയും ദേവിയും രണ്ട്‌ ജീവിതകളില്‍ എഴുന്നള്ളിച്ച്‌ പൂജയും ആരതിയും ഭജനയും അഖണ്ഡനാമജപ യജ്‌ഞവും നടക്കും.
17ന്‌ വെളുപ്പിന്‌ 5.30ന്‌ അമ്മയ്‌ക്ക്‌ മഹാ ആരതിയും തുടര്‍ന്ന്‌ എണ്ണ, ചന്ദനം, കരിക്ക്‌, പാല്‍, നെയ്യ്‌, കുങ്കുമം, തേന്‍, മഞ്ഞപ്പൊടി എന്നിവ കൊണ്ടുള്ള അഷ്‌ടാഭിഷേകവും, വിശേഷാല്‍ പൂജകളും നടക്കും. ഒമ്പതിനു വള അലങ്കാരത്തോടു കൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവിത എഴുന്നള്ളത്തും ക്ഷേത്രത്തിന്റെ നാല്‌ നടകളിലും ദേവി ഗൗരിക്കുട്ടി എഴുന്നള്ളത്തും നടക്കും. ഈ പുണ്യദിവസം ചക്കുളത്തമ്മയെ ദര്‍ശിക്കുന്നതു പുണ്യമായി ഭക്‌തര്‍ കരുതുന്നു. ദര്‍ശന ദിവസം ജാതിമത വര്‍ണ ഭേദമന്യേ ഭക്‌തര്‍ ചക്കുളത്തുകാവില്‍ എത്തിച്ചേരും. ചടങ്ങുകള്‍ക്ക്‌ ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി , കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW