Friday, September 14, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

പാചക- കാറ്ററിങ്‌ തൊഴിലാളികളെ മിനിമം കൂലി പട്ടികയില്‍ ഉള്‍പ്പെടുത്തണം: കെ.പി. രാജേന്ദ്രന്‍

അമ്പലപ്പുഴ: പാചക കാറ്ററിങ്‌ തൊഴിലാളികളെ മിനിമം കൂലി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ എ.ഐ.ടി.യു.സി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്കു നിയമ പരിരക്ഷ ഉറപ്പാക്കണമെന്നും ഈ ആവശ്യമുന്നയിച്ചു തൊഴില്‍ മന്ത്രിക്കു നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പാചക കാറ്ററിങ്‌ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി .യു.സി) ജില്ലാ സമ്മേളനം വണ്ടാനം എസ്‌.എന്‍.ഡി.പി. ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ.പി. രാജേന്ദ്രന്‍. ജില്ലാ പ്രസിഡന്റ്‌ കെ.കെ. ജയറാം അധ്യക്ഷത വഹിച്ചു.
ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി വി. മോഹന്‍ദാസ്‌, യൂണിയന്‍ ജില്ലാ സെക്രട്ടറി പി.എച്ച്‌. കബീര്‍, വൈസ്‌ പ്രസിഡന്റ്‌ കെ.ആര്‍. ശശി പാലന്‍, ജോയിന്റ്‌ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ എസ്‌. നൗഷാദ്‌, സി.പി.ഐ. അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയന്‍, ബി. ബഷീര്‍, ആര്‍. രാജേഷ്‌, ബി.അജയകുമാര്‍, എസ്‌.നൗഷാദ്‌, ഹസന്‍കുഞ്ഞ്‌.വി.പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW