Monday, November 19, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

ശാന്തിഭവന്‍ അന്തേവാസികള്‍ അന്നത്തിനു സഹായം തേടുന്നു

ആലപ്പുഴ: നിരാലംബര്‍ക്ക്‌ തണലായ പുന്നപ്ര ശാന്തിഭവന്‍ സര്‍വോദയയിലെ അന്തേവാസികള്‍ അന്നത്തിനു കാരുണ്യമതികളുടെ സഹായം തേടുന്നു. കുട്ടനാട്ടിലെ പുളിങ്കുന്ന്‌, മങ്കൊമ്പ്‌, കിടങ്ങറ, ചമ്പക്കുളം, എടത്വാ, നെടുമുടി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നായിരുന്നു ശാന്തിഭവന്‌ ചെറിയ സഹായങ്ങള്‍ ലഭിച്ചിരുന്നത്‌.
കാലവര്‍ഷക്കെടുതിയില്‍ ഈ മേഖലയിലെ ജനങ്ങളുടെ ജീവിത മാര്‍ഗം നിലച്ചതോടെ ശാന്തിഭവന്റെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചതായി മാനേജിങ്‌ ട്രസ്‌റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ കലക്‌ടര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു.
നാനാജാതി മതസ്‌ഥരുടേയും സഹായാത്താലാണ്‌ ശാന്തിഭവന്‍ പ്രവര്‍ത്തിക്കുന്നത്‌. മാനസിക വെല്ലുവിളി നേരിടുന്നവരും അംഗപരിമിതരും നിരാലംബരായ സ്‌ത്രീകള്‍ ഉള്‍പ്പെടെ 160 അന്തേവാസികളും ഇവരെ പരിചരിക്കാനുള്ള 15 ജീവനക്കാരുമുണ്ട്‌.
നിലവില്‍ 100 പേര്‍ക്കുള്ള റേഷനും 60 പേര്‍ക്കുള്ള ഗ്രാന്റുമാണ്‌ ലഭിക്കുന്നത്‌. അന്തേവാസികളുടെ മരുന്ന്‌, ഭക്ഷണം, വൈദ്യുതി ഇനത്തില്‍ ഒരുമാസം ആറുലക്ഷം രൂപ ചെലവു വരും. വിദേശ സഹായം ശാന്തിഭവനു ലഭിക്കുന്നില്ല.
സ്‌ഥാപനം തുടങ്ങിയതിന്‌ ശേഷം ആദ്യമായാണ്‌ ഇത്രയം സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌. നിത്യച്ചെലവിനു കാരുണ്യമതികളുടെ കൈത്താങ്ങുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ അന്തേവാസികള്‍.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW