Friday, September 14, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

പ്രളയബാധിത സംസ്‌ഥാനമായി പ്രഖ്യാപിക്കണം: ഫോര്‍വേഡ്‌ ബ്ലോക്ക്‌

ആലപ്പുഴ: മഴയില്‍ മുങ്ങിയ കേരളത്തെ പ്രളയബാധിത സംസ്‌ഥാനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌.
മഴവെള്ളവും മലവെള്ളവും കേരളത്തിലെ പല ജില്ലകളേയും വെളളത്തിനടിയിലാക്കി. ജനജീവതം ദുഃസഹമാണ്‌. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു.
ഗുരുതരമായ ഈ സ്‌ഥിതി വിശേഷം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
രാജുസ്വാമി, രാജേഷ്‌ മുതുകുളം, സാബു വയലാര്‍, കെ.കെ. സ്വയംവരന്‍, ബി. വിശ്വരൂപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW