Thursday, November 08, 2018 Last Updated 37 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

പെര്‍മിറ്റ്‌ എടുക്കാതെ സര്‍വീസ്‌ നടത്തിയ വോള്‍വോ ബസ്‌ പിടികൂടി

ചേര്‍ത്തല: പെര്‍മിറ്റ്‌ എടുക്കാതെയും റോഡ്‌ നികുതി അടക്കാതെയും സര്‍വീസ്‌ നടത്തിയ വോള്‍വോ ബസ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ പിടികൂടി. 1,03,700 രൂപ പിഴയടപ്പിച്ചു. എസ്‌.ആര്‍.എം ട്രാവല്‍സിന്റെ പേരില്‍ പോണ്ടിച്ചേരിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ബസാണു മാരാരിക്കുളത്ത്‌ നടത്തിയ വാഹനപരിശോധനയ്‌ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്‍.ടി കിഷോര്‍കുമാര്‍, എം.വി.ഐമാരായ എ. സന്തോഷ്‌കുമാര്‍, ജോസ്‌ ആന്റണി എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടിയത്‌.
അന്യസംസ്‌ഥാനത്തുനിന്നുള്ള ബസുകള്‍ ടൂറിസ്‌റ്റ്‌ പെര്‍മിറ്റ്‌ നേടിയശേഷം സമാന്തര സര്‍വീസ്‌ നടത്തുന്നതു തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
തിരുവല്ലയില്‍നിന്നു ചെന്നൈ വഴി പോണ്ടിച്ചേരിയിലേക്കാണു ബസ്‌ സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇവിടെനിന്ന്‌ പോകുന്ന യാത്രക്കാരുമായി മടങ്ങിയെത്തണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നും ഇടയ്‌ക്കുനിന്ന്‌ ആളെ കയറ്റിയിരുന്നതായും ഏഴിനു ബസിന്റെ പെര്‍മിറ്റ്‌ കാലാവധി അവസാനിച്ചിരുന്നതായും മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പരിശോധന സമയത്ത്‌ ബസില്‍ രണ്ടു യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. ഇവര്‍ക്ക്‌ തുടര്‍ യാത്രക്ക്‌ സൗകര്യം ഒരുക്കിയ ശേഷം ബസ്‌ കസ്‌റ്റഡിയിലെടുത്ത്‌ പോലീസിന്‌ കൈമാറി.
പെര്‍മിറ്റില്‍ ചെക്ക്‌പോസ്‌റ്റിലെ സീല്‍ പതിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. 98,700 രൂപ റോഡ്‌ നികുതിയിനത്തിലും 5000 രൂപ പിഴയുമാണ്‌ ഉടമയില്‍ നിന്ന്‌ ഈടാക്കിയത്‌. പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ്‌ ആര്‍.ടി.ഒ: കെ. മനോജ്‌ പറഞ്ഞു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW