Monday, November 19, 2018 Last Updated 25 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.48 AM

ദുരൂഹ സാഹചര്യത്തില്‍ ഡോക്‌ടര്‍ മരിച്ച സംഭവം.കൊലപാതകമെന്ന്‌ തെളിഞ്ഞു. മകന്‍ പിടിയില്‍

uploads/news/2018/08/240151/4.jpg

മട്ടാഞ്ചേരിഃവൃദ്ധയായ ഡോക്‌ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന്‌ തെളിഞ്ഞു.സംഭവത്തില്‍ ഇവരുടെ ഏക മകന്‍ പൊലീസ്‌ പിടിയിലായി.തോപ്പുംപടി ഓടംപള്ളി ലൈനില്‍ അറക്കനാല്‍ എസ്‌.ആര്‍.അപ്പാര്‍ട്ട്‌മെന്‍റില്‍ താമസം മരിയ ഗ്രേസിയുടെ (64)മരണമാണ്‌ കൊലപാതകമെന്ന്‌ പൊലീസ്‌ അനേ്വഷണത്തില്‍ തെളിഞ്ഞത്‌.സംഭവത്തില്‍ ഏക മകനായ ജോസ്‌ പ്രദീപ്‌ മട്ടമ്മല്‍(35)ആണ്‌ പൊലീസ്‌ പിടിയിലായത്‌.കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ഇവരെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചത്‌.മട്ടാഞ്ചേരി അസിഃകമ്മീഷ്‌ണര്‍ എസ്‌.വിജയന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ തോപ്പുംപടി എസ്‌.ഐ.എം.ഡി.അഭിലാഷ്‌ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി.പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തിന്‌ കാരണം വാരിയെല്ലുകള്‍ തകര്‍ന്ന്‌ ആന്തരിക അവയവത്തിനുണ്ടായ മുറിവാണെന്ന്‌ വ്യക്‌തമായി.ഇതിന്‌ പുറമേ ആഴ്‌ചകള്‍ക്ക്‌ മുമ്പേ ചൂട്‌ വെള്ളം വീണ്‌ ഇവരുടെ നെഞ്ചിലും വയറിലും പൊള്ളലേറ്റിരുന്നു.ഇതിന്‌ ചികില്‍സ തേടിയ ശേഷം ഇവര്‍ താമസിക്കുന്നയിടം വിട്ട്‌ പുറത്ത്‌ പോയിരുന്നില്ല.മകന്‌ രണ്ട്‌ വയസ്സുള്ളപ്പോള്‍ ഇവരുടെ ഭര്‍ത്താവ്‌ മരിച്ചതാണ്‌.ഇതിന്‌ ശേഷം മകനോടൊപ്പമാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌.മറ്റാരും ഉണ്ടായിരുന്നില്ല.സംശയം തോന്നിയ പൊലീസ്‌ ഇയാളെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്‌.അമ്മയുമായി സാമ്പത്തിക തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌ ഇയാള്‍ പുറത്ത്‌ ആഞ്ഞ്‌ ഇടിച്ചതാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ പൊലീസ്‌ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തു.മട്ടാഞ്ചേരി അസിഃകമ്മീഷ്‌ണര്‍ എസ്‌.വിജയന്‍,തോപ്പുംപടി എസ്‌.ഐ.എം.ഡി.അഭിലാഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Friday 10 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW