Thursday, November 15, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.48 AM

മാലിന്യം ചീഞ്ഞ്‌ നാറുന്നു; പകര്‍ച്ചവ്യാധി ഭീതിയില്‍ ജനങ്ങള്‍

uploads/news/2018/08/240149/2.jpg

മുളന്തുരുത്തി: ജനസാന്ദ്രതയേറിയ പെരുമ്പിള്ളി മേഖലയില്‍ അറവ്‌ശാല മാലിന്യം തള്ളിയത്‌ ചീഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പാടീസ്‌ കടവ്‌ പാലത്തിനടയിലും റോഡിലും സാമൂഹ്യ വിരുദ്ധര്‍ തളളിയ മാലിന്യമാണ്‌ ചീഞ്ഞ്‌ ദേശമാകെ ദുര്‍ഗന്ധം വമിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കവറുകളില്‍ കെട്ടിയ മാലിന്യം റോഡിലും പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കടവിലും തള്ളുകയായിരുന്നു.പുലര്‍ച്ചെ നടക്കാനിറങ്ങിയ ആളുകളാണ്‌ മാലിന്യം തള്ളിയത്‌ കണ്ടത്‌. പകര്‍ച്ചപ്പനി ഉള്‍പ്പെടെ മാരകരോഗങ്ങള്‍ മാലിന്യത്തില്‍ നിന്ന്‌ പടര്‍ന്ന്‌ പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മഴ പെയ്‌തതോടെ മാലിന്യത്തിന്റെ അവശിഷ്‌ടങ്ങള്‍ ചിതറി കിടക്കുകയാണ്‌. മുളന്തുരുത്തിയുടെ വിവിധ മേഖലകളില്‍ അറവ്‌ ശാല, ശുചി മുറി മാലിന്യം തള്ളിയ ആളുകളെ പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. ദൂരെ സ്‌ഥലങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച്‌ രാത്രി സമയങ്ങളില്‍ റോഡുകളിലും പാടശേഖരങ്ങളിലും തള്ളുന്ന നിരവധി സംഘങ്ങളുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. നടക്കാവ്‌ റോഡിലും, ചെങ്ങോലപ്പാടം ചോറ്റാനിക്കര റോഡിലും മാലിന്യം തള്ളുന്നത്‌ പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി
രംഗത്ത്‌ വന്നിരുന്നു. മേഖലയില്‍ രാത്രി സമയങ്ങളില്‍ പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. പാടീസ്‌ കടവ്‌ റോഡില്‍
മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകന്‍ രഞ്ചിത്ത്‌ രാജന്‍ പോലീസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Friday 10 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW